അന്തർ ദേശിയ ഗോൾഡ് കൺവെൻഷൻ ദുബായിൽ സഘടിപ്പിച്ചു

അന്തർ ദേശിയ ഗോൾഡ് കൺവെൻഷൻ ദുബായിൽ സഘടിപ്പിച്ചു

ദുബായ്: ആഗോള സ്വർണ വ്യാപാര -ഖനന മേഖലയ്ക്ക് പുത്തൻ ഉണർവ് പകർന്ന് ദുബായിൽ അന്തർ ദേശിയ ഗോൾഡ് കൺവെൻഷൻ നടത്തി. ബുർജ് ഖലീഫയിലെ അർമാനിയിലാണ് നൂറിലധികം രാജ്യങ്ങൾ പങ്കെടുത്ത ലോകത്തിലെ ഏറ്റവും വലിയ ഹൈബ്രിഡ് ഗോൾഡ് മീറ്റ് നടന്നത്. സുസ്ഥിര സ്വർണ്ണത്തിനും ബുള്ളിയൻ വിപണികൾക്കും വേണ്ടിയുള്ള ആഗോള കേന്ദ്രം എന്ന പ്രമേയത്തിലായിരുന്നു സമ്മേളനം.

മന്ത്രിമാർ, നയതന്ത്രജ്ഞർ, റെഗുലേറ്റർമാർ, വ്യവസായ പ്രമുഖർ, ഖനി പ്രതിനിധികൾ, റിഫൈനറികൾ, ജ്വല്ലറികൾ, ഇറക്കുമതി കയറ്റുമതി കമ്പനികൾ, ബാങ്കിംഗ്, ഇൻഷുറൻസ്, ലോജിസ്റ്റിക്സ് കമ്പനികൾ എന്നിവർ പങ്കെടുത്തു. 200 ലധികം വ്യാപാര പ്രതിനിധികൾ പങ്കെടുത്തു. യുഎഇ ആസ്ഥാനമായുള്ള ഫിനാൻഷ്യൽ സർവീസ് കൺസൾട്ടൻസിയും ഇ-മാർക്കറ്റ് പ്ലേസ് ട്രേഡ് ഫ്ലോ സർവീസ് പ്രൊവൈഡർമാരായ ഐബിഎംസി ഇന്റർനാഷണലും ഇന്റർനാഷണൽ ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി യുഎഇയും (ഐസിസി-യുഎഇ) ഫെഡറേഷൻ ഓഫ് യുഎഇ ചേംബേഴ്‌സ് ഓഫ് കൊമേഴ്‌സും ചേർന്നാണ് ഗ്ലോബൽ ഗോൾഡ് കൺവെൻഷൻ സംഘടിപ്പിച്ചത്.

കോപ് ഉച്ചകോടിക്ക് യുഎഇ ആതിഥ്യം വഹിക്കുന്നതിനോടനുബന്ധിച്ച് സുസ്ഥിരത എന്ന പ്രമേയമാണ് തിരഞ്ഞെടുത്തിരിക്കുന്നത്. ഇന്റർനാഷണൽ ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി (ഐസിസി യുഎഇ) ചെയർമാനും യുഎഇ ചേംബേഴ്‌സ് ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി (യുഎഇ ചേമ്പേഴ്‌സ്) സെക്രട്ടറി ജനറലുമായ ഹുമൈദ് ബിൻ സാലം ഉദ്ഘാടനം ചെയ്തു.

ശൈഖ് മുഹമ്മദ് ബിൻ അഹമ്മദ് ബിൻ ഹമദാൻ അൽ നഹ്യാന്റെ ഓഫീസിലെ സിഇഒയും ജനറൽ മാനേജരുമായ അഹ്മദ് അൽ മിത് വാ അലി മുഹമ്മദ് മുഖ്യ പ്രഭാഷണം നടത്തി. ഐ ബി എം സി ഇന്റർനാഷണൽ ഗ്രൂപ്പ് സി ഇ ഒ യും മാനേജിങ്ങ് ഡയറക്റ്റ്റുമായ പി കെ സജിത്കുമാർ ഗ്രൂപ്പ് സി ബി ഒ യും ഇ ഡി യുമായ പി എസ് അനൂപ്, ഡയറക്ടർ വി കെ വേണു. മോണിക്ക അഗർവാൾ. മുതിർന്ന മാധ്യമ പ്രവർത്തകനും സാമ്പത്തിക വിദഗ്ദ്ധനുമായ ഭാസ്‌കർ രാജ് തുടങ്ങിയവർ പ്രസംഗിച്ചു.

പ്രവാസികൾക്ക് സ്വർണ ഖനന മേഖലയിൽ മുതൽ മുടക്ക് നടത്തുന്നതിന് ആവശ്യമായ എല്ലാ സഹായവും നൽകും

ഐ ബി എം സിയുടെ നേതൃത്വത്തിൽ നടത്തിയ അന്തർദേശിയ ഗോൾഡ് കൺവെൻഷൻ പ്രവാസികൾക്ക് നൽകുന്നത് മികച്ച നിക്ഷേപാവസരങ്ങളെന്ന് ഐ ബി എം സി ഇന്റർനാഷണൽ ഗ്രൂപ്പ് സി ഇ ഒ യും മാനേജിങ്ങ് ഡയറക്ടറുമായ പി കെ സജിത്കുമാർ പറഞ്ഞു. പ്രവാസികൾക്ക് സ്വർണ ഖനനം ഉൾപ്പെടെയുള്ള മേഖലകളിൽ മുതൽ മുടക്ക് നടത്തുന്നതിന് ആവശ്യമായ എല്ലാ സഹായവും ഐ ബി എം സി നൽകുമെന്നും അദേഹം വ്യക്തമാക്കി.

ഇന്ത്യ - യു എ ഇ സ്വർണ വ്യാപാരം ദൃഢതരമാക്കാൻ കഴിഞ്ഞ അഞ്ച് വർഷമായി നടത്തുന്ന കൺവെൻഷന് സാധിക്കുന്നുണ്ടെന്നും സജിത് കുമാർ വിശദീകരിച്ചു. കേവലം സെമിനാർ എന്നതിലുപരി ആഗോള സ്വർണ വ്യാപാരം അഭിവൃദ്ധിപ്പെടുത്താനുള്ള ബൃഹത്തായ പദ്ധതിയാണ് ആസൂത്രണം ചെയ്യുന്നത്. കൺവെൻഷൻ പ്രതിനിധികൾ മുന്നോട്ട് വച്ച നിർദേശങ്ങൾ സാമ്പത്തിക മന്ത്രാലയത്തിന്‌ സമർപ്പിക്കും.

നയതന്ത്ര കോൺക്ലേവുകൾ വിവിധ രാജ്യങ്ങളിലെ ജി ഡി പി വളർച്ചക്ക് ഉപയുക്‌തമായ കാര്യങ്ങൾ ചർച്ച ചെയ്തു. കോർപ്പറേറ്റ്, വ്യാവസായിക, സാമ്പത്തിക, പ്രൊഫഷണൽ ശാക്തീകരണം എന്ന ലക്ഷ്യത്തോടെ നടത്തിയ കൺവെൻഷൻ വൻ വിജയമായിരുന്നുവെന്നും പി കെ സജിത്കുമാർ വ്യക്‌തമാക്കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.