ടെക്സസ്: സ്വന്തമായി സർവകലാശാല തുടങ്ങാൻ ഒരുങ്ങി എക്സ് മേധാവി ഇലോൺ മസ്ക്. സാങ്കേതിക വിദ്യ, ഓട്ടോ മൊബൈൽ തുടങ്ങി നിരവധി വിഭാഗങ്ങളിൽ ചുവടുവെപ്പ് നടത്തി വിജയം കണ്ടതിന് ശേഷമാണ് പുതിയ നീക്കം. ടെക്സസിലെ ഓസ്റ്റിനിലാണ് സ്വന്തമായി സർവകലാശാല തുടങ്ങാൻ മാസ്ക് പദ്ധതിയിടുന്നതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
യൂണിവേഴ്‌സിറ്റി മാത്രമല്ല, വിദ്യാർത്ഥികൾക്കായി സ്‌കൂൾ തുടങ്ങുമെന്നും റിപ്പോർട്ടുകളുണ്ട്. ഇതിന്റെ ഭാഗമായി 'ദി ഫൗണ്ടേഷൻ' എന്ന ചാരിറ്റി സ്ഥാപനത്തിന് 10 ലക്ഷം കോടി ഡോളർ മസ്‌ക് സംഭാവനയായി നൽകി. അൻപത് വിദ്യാർത്ഥികൾക്കായിരിക്കും തുടക്കത്തിൽ പ്രവേശനം. നിലവിലെ വിദ്യാഭ്യാസ രീതികളിൽ സമൂലമാറ്റം കൊണ്ടുവരികയാണ് പുതിയ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. സ്‌കൂൾ വിദ്യാഭ്യാസത്തിൽ തുടങ്ങി ഉന്നത വിദ്യാഭ്യാസം നൽകുന്ന സർവകലാശാലകളിലേക്ക് വിപുലീകരിക്കാനാണ് പദ്ധതി.
വിദ്യാർത്ഥികൾക്ക് സ്കോളർഷിപ് അടക്കം നിരവധി ആനുകൂല്യങ്ങളും നടപ്പാക്കാൻ ഉദ്ദേശിക്കുന്നുണ്ട്. നിലവിലെ വിദ്യാഭ്യാസ രീതികളിൽ സമൂല മാറ്റം വേണമെന്ന നിലപാടുകാരനാണ് ഇലോൺ മസ്‌ക്. 2014 ൽ തന്റെ മക്കൾക്കും കമ്പനി ജീവനക്കാരുടെ മക്കൾക്കും പഠിക്കുന്നതിനായി ആഡ് അസ്ട്ര (Ad Astra) എന്ന സ്വകാര്യ സ്‌കൂളിന് മസ്‌ക് തുടക്കമിട്ടിരുന്നു. കുട്ടികളുടെ കഴിവുകളും താൽപര്യങ്ങളും വിലിയിരുത്തുന്നതിന് പരമ്പരാഗത ഗ്രേഡിങ് രീതി ഒഴിവാക്കിക്കൊണ്ടുള്ള സമീപനമാണ് ആഡ് അസ്ട്ര സ്വീകരിച്ചു വന്നത്. പുതിയ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സവിശേഷ വിദ്യാഭ്യാസ രീതികൾ തന്നെയാണ് ദി ഫൗണ്ടേഷൻ ആസൂത്രണം ചെയ്യുന്നത്.
കഴിഞ്ഞ കുറേ വർഷങ്ങളായി യുഎസ് കോളജ് ബിരുദധാരികളുടെ കഴിവിൽ ശ്രദ്ധേയമായ തരത്തിലുള്ള അധപതനമാണ് ഉണ്ടായിരുന്നതെന്ന് മസ്‌ക് തിങ്കളാഴ്ച എക്‌സിൽ പോസ്റ്റ് ചെയ്തിരുന്നു. പിന്നാലെയാണ് സ്വന്തമായി യൂണിവേഴ്‌സിറ്റി തുടങ്ങാൻ മസ്ക് പദ്ധതിയിടുന്നതായുള്ള ബ്ലൂംബെർഗ് റിപ്പോർട്ട് പുറത്തു വന്നിരിക്കുന്നത്. അതേ സമയം ഈ പദ്ധതിയുമായി ബന്ധപ്പെട്ട് മസ്‌ക് നേരിട്ട് പ്രതികരിച്ചിട്ടില്ല.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.