സഭയുടെ പ്രേഷിത പ്രവർത്തനത്തിന് എതിരായ കാര്യങ്ങളോട് അരുതെന്ന് പറയാൻ കഴിയണം: ഫ്രാൻസിസ് മാർപാപ്പ

സഭയുടെ പ്രേഷിത പ്രവർത്തനത്തിന് എതിരായ കാര്യങ്ങളോട് അരുതെന്ന് പറയാൻ കഴിയണം: ഫ്രാൻസിസ് മാർപാപ്പ

വത്തിക്കാൻ സിറ്റി: സഭയുടെ പ്രേഷിത പ്രവർത്തനത്തിന് എതിരായ കാര്യങ്ങളോട് അരുതെന്ന് പറയാൻ കഴിയണമെന്ന ഓർമ്മപ്പെടുത്തലുമായി ഫ്രാൻസിസ് മാർപാപ്പ. വത്തിക്കാനിലെ സമ്പത്തിന്റെ വിനിയോഗവുമായി ബന്ധപ്പെട്ട പരിഷ്‌കാര പ്രവർത്തനങ്ങൾ അവസാനിച്ചിട്ടില്ലെന്നും ഇതു വരെ നടന്നത് തുടക്കം മാത്രമാണെന്നും പാപ്പ ഓർമ്മപ്പെടുത്തി. വത്തിക്കാനിലെ ധനകാര്യവിഷയങ്ങൾ കൈകാര്യം ചെയ്യാനുള്ള കാര്യാലയത്തിലെ (SPE) അംഗങ്ങളുമായി നടത്തിയ കൂടിക്കാഴ്ചക്കിടെയാണ് പാപ്പ ഇപ്രകാരം സംസാരിച്ചത്.

നമുക്കുവേണ്ടി മാത്രമല്ല ഇനി വരാനിരിക്കുന്ന തലമുറകൾക്കു വേണ്ടിയും അവരുടെ വിശ്വാസ യാത്രയിൽ ഉറപ്പുനൽകാൻവേണ്ടിയും സഭയുടെ പിത്രു പൈതൃകം സംരക്ഷിക്കാൻ നാമോരോരുത്തരും ബാധ്യസ്ഥരാണ്. കൂടുതൽ മെച്ചപ്പെട്ട സാമ്പത്തിക വിനിമയത്തിനായി മെച്ചപ്പെട്ട ധനകാര്യപരിഷ്‌കാരങ്ങൾ ഇനിയും കൊണ്ടുവരേണ്ടതുണ്ട്. എന്നാൽ മുൻപ് ചെയ്‌തിരുന്ന കാര്യങ്ങളിൽനിന്ന് വ്യത്യസ്തമായാണ് ഇപ്പോൾ ചെയ്യുന്നത് എന്ന് കാണിക്കാൻവേണ്ടി മാത്രമാകരുത് മാറ്റങ്ങളെന്ന് പാപ്പാ പറഞ്ഞു.

സത്യസന്ധതയോടും, വിവേകത്തോടും കൂടി വേണം സാമ്പത്തിക കാര്യങ്ങളിൽ പ്രവർത്തിക്കേണ്ടതെന്ന് പാപ്പ ഓർമിപ്പിച്ചു. സഭയുടെ പൈതൃകസ്വത്ത് വരും തലമുറയ്ക്കായി കാത്തുസൂക്ഷിക്കാൻ നാമോരുത്തരും കടപ്പെട്ടിരിക്കുന്നു. ധാർമ്മികമായ രീതിയിൽ വേണം ധനനിക്ഷേപങ്ങൾ നടത്തേണ്ടത്. സഭയുടെ ദൗത്യത്തെ മുന്നിൽ കണ്ട്, ആവശ്യാനുസരണമാണ് ധനം വിനിയോഗിക്കേണ്ടതെന്നും പാപ്പാ ഓർമ്മിപ്പിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.