യൂറോപ്പിലുടനീളം ജൂത സ്ഥാപനങ്ങള്‍ ആക്രമിക്കാന്‍ പദ്ധതിയിട്ടു; നാല് ഹമാസ് അംഗങ്ങള്‍ ഉള്‍പ്പെടെ ഏഴ് പേര്‍ പിടിയില്‍

യൂറോപ്പിലുടനീളം ജൂത സ്ഥാപനങ്ങള്‍ ആക്രമിക്കാന്‍ പദ്ധതിയിട്ടു;  നാല് ഹമാസ് അംഗങ്ങള്‍ ഉള്‍പ്പെടെ ഏഴ് പേര്‍ പിടിയില്‍

ബെര്‍ലിന്‍: യൂറോപ്പിലുടനീളം ജൂത സ്ഥാപനങ്ങള്‍ക്ക് നേരെ ആക്രമണം നടത്താന്‍ ലക്ഷ്യമിട്ട ഹമാസ് അംഗങ്ങള്‍ ഉള്‍പ്പെടെ ഏഴ് പേര്‍ പിടിയില്‍. ഡെന്‍മാര്‍ക്ക്, ജര്‍മ്മനി, നെതര്‍ലന്‍ഡ്സ് എന്നിവിടങ്ങളില്‍ നിന്നാണ് ഇവര്‍ അറസ്റ്റിലായത്. ഏഴില്‍ നാല് പേര്‍ ഹമാസ് ഭീകര സംഘടനയില്‍ ഉള്‍പ്പെട്ടവരാണ്. ഗാസയില്‍ ഇസ്രായേലും ഹമാസും തമ്മിലുള്ള ഏറ്റുമുട്ടല്‍ തുടരുന്നതിനിടെയാണ് ആശങ്കപ്പെടുത്തുന്ന സംഭവം.

ഹമാസുമായി ബന്ധമുള്ള മൂന്ന് പേരെ ബെര്‍ലിനില്‍ നിന്നും ഒരാളെ നെതര്‍ലന്‍ഡ്സില്‍ നിന്നുമാണ് കസ്റ്റഡിയിലെടുത്തത്. അബ്ദുല്‍ ഹമീദ്, ഇബ്രാഹിം, മുഹമ്മദ് എന്നിവരാണ് ബെര്‍ലിനില്‍ നിന്ന് പിടിയിലായത്. ഹമാസിന്റെ ഉന്നത നേതാക്കളുമായി അടുത്ത ബന്ധമുള്ളവരാണ് അറസ്റ്റിലായിരിക്കുന്നതെന്ന് ജര്‍മ്മന്‍ പ്രോസിക്യൂട്ടര്‍മാര്‍ പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു. നാസിഹ് എന്നയാളാണ് നെതര്‍ലന്‍ഡ്സില്‍ നിന്ന് പിടിയിലായത്.

നാലു പേരില്‍ ഒരാള്‍ ഡച്ച് പൗരനാണ്. രണ്ട് പേര്‍ ലെബനനില്‍ ജനിച്ചവരും നാലാമന്‍ ഈജിപ്ഷ്യന്‍ പൗരനുമാണ്. ഇവരുടെ കൈവശം ആയുധങ്ങളും ഉണ്ടായിരുന്നതായാണ് വിവരം.

ജൂത സ്ഥാപനങ്ങളുടെയും പൗരന്മാരുടെയും സുരക്ഷ ഉറപ്പാക്കുമെന്ന് ജര്‍മ്മന്‍ മന്ത്രിസഭാംഗമായ മാര്‍ക്കോ ബുഷ്മാന്‍ പറഞ്ഞു. ജൂത സ്ഥാപനങ്ങളില്‍ പോലീസ് നിരീക്ഷണം വര്‍ദ്ധിപ്പിക്കുമെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്. എന്നാല്‍ അറസ്റ്റിലായവര്‍ക്ക് തങ്ങളുമായി ബന്ധമുണ്ടെന്ന വിവരം ഹമാസ് നിഷേധിച്ചിട്ടുണ്ട്.

ഡെന്‍മാര്‍ക്കില്‍ അറസ്റ്റിലായ മൂന്ന് പേര്‍ക്കെതിരെയും തീവ്രവാദ വിരുദ്ധ നിയമപ്രകാരം കേസ് എടുത്തുവെന്നും പ്രതികളെ കോടതിക്ക് മുന്‍പാകെ ഹാജരാക്കുമെന്നും പോലീസ് അറിയിച്ചു. ഡെന്‍മാര്‍ക്കില്‍ അറസ്റ്റിലായവരും ഹമാസ് അംഗങ്ങളും തമ്മില്‍ ബന്ധമുണ്ടോ എന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.