വത്തിക്കാനിൽ വാക്‌സിൻ വിതരണം തുടങ്ങി: ഫ്രാൻസിസ് മാർപാപ്പയും ബെനഡിക്ട് പതിനാറാമൻ മാർപാപ്പയും വാക്‌സിൻ സ്വീകരിച്ചു

വത്തിക്കാനിൽ വാക്‌സിൻ വിതരണം തുടങ്ങി: ഫ്രാൻസിസ് മാർപാപ്പയും ബെനഡിക്ട് പതിനാറാമൻ മാർപാപ്പയും വാക്‌സിൻ സ്വീകരിച്ചു

വത്തിക്കാൻ സിറ്റി: വത്തിക്കാനിൽ കോവിഡ് -19 വാക്‌സിൻ വിതരണം ഇന്നലെ ആരംഭിച്ചു. ഫ്രാൻസിസ് മാർപാപ്പയും മുൻ മാർപാപ്പാ ബെനഡിക്റ്റ് പതിനാറാമൻ മാർപ്പാപ്പയും വാക്‌സിനേഷന്റെ ആദ്യ ഡോസുകൾ ഇന്ന് സ്വീകരിച്ചു. “വത്തിക്കാൻ സിറ്റി സ്റ്റേറ്റിന്റെ വാക്സിനേഷൻ പ്രോഗ്രാമിന്റെ ഭാഗമായി, കോവിഡ് -19 വാക്സിൻ ഡോസ് ഫ്രാൻസിസ് മാർപാപ്പയും മുൻപാപ്പയും സ്വീകരിച്ചു എന്ന് എനിക്ക് സ്ഥിരീകരിക്കാൻ കഴിയും,” ഡയറക്ടർ മാറ്റിയോ ബ്രൂണി പറഞ്ഞു. മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി കൊടുക്കുകയായിരുന്നു അദ്ദേഹം. ഇറ്റാലിയൻ ടെലിവിഷൻ സ്റ്റേഷനായ ടിജി 5 ന് നൽകിയ അഭിമുഖത്തിൽ ഈ ആഴ്ച വാക്സിൻ സ്വീകരിക്കാൻ സാധ്യതയുണ്ട് എന്ന് ഫ്രാൻസിസ് മാർപാപ്പ പറഞ്ഞിരുന്നു.

വാക്സിനേഷനെപ്പറ്റി മാർപാപ്പായുടെ  പരാമർശം ഇങ്ങനെ ആയിരുന്നു “ഇത് ഒരു ധാർമ്മിക നടപടിയാണ്, കാരണം ഇത് നിങ്ങളുടെ ആരോഗ്യവുമായുള്ള ചൂതാട്ടമാണ് , നിങ്ങളുടെ ജീവിതവുമായുള്ള ചൂതാട്ടമാണ് , മാത്രമല്ല മറ്റുള്ളവരുടെ ജീവിതവുമായുള്ള ചൂതാട്ടം കൂടിയാണ്"


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.