വത്തിക്കാൻ സിറ്റി: കുട്ടികൾക്കൊപ്പം കേക്ക് മുറിച്ച് തന്റെ 87 -ാം ജന്മദിനം ആഘോഷിച്ച് ഫ്രാൻസിസ് മാർപാപ്പ. വത്തിക്കാനിലെ സാന്താ മാർത്ത ഡിസ്പെൻസറിയെ ആശ്രയിക്കുന്ന കുടുംബങ്ങൾക്കും കുട്ടികൾക്കുമൊപ്പമായിരുന്നു മാർപാപ്പായുടെ ജന്മദിനാഘോഷം. പോൾ ആറാമൻ ഹാളിൽ നടന്ന കേക്ക് മുറിക്കൽ ചടങ്ങിൽ നിരവധി കുട്ടികൾ പങ്കെടുത്തു.
കുട്ടികൾ മാർപാപ്പയ്ക്ക് കേക്കും ആശംസകളും നേർന്നു.എല്ലാവർക്കും പാപ്പാ നന്ദി പറയുകയും ക്രിസ്തുമസ് ആശംസകൾ നേരുകയും ചെയ്തു. ഈ അവസരത്തിൽ ക്രൈസ്തവർ യേശുവിന്റെ ജന്മദിനം ആഘോഷിക്കാൻ ഹൃദയങ്ങൾ ഒരുക്കണമെന്ന് പാപ്പാ ആവശ്യപ്പെട്ടു.
യേശുവിന്റെ ജനനം ആഘോഷിക്കുമ്പോൾ യേശുവിനെ സ്വീകരിക്കാൻ എല്ലാവരും തയ്യാറാകണം. ക്രിസ്‌തുമസിന്റെ മഹത്തായ വിരുന്നിനായി സ്വയം തയ്യാറെടുക്കേണ്ടതുണ്ട്. യേശു നമ്മുടെ കൂടെ ആയിരിക്കാൻ വന്നതാണെന്ന് പാപ്പ പറഞ്ഞു. മാർപാപ്പയുടെ ജന്മദിനത്തിൽ ഇറ്റലിയുടെ പ്രസിഡന്റ് സെർജിയോ മാറ്ററെല്ലയും ആശംസകൾ നേർന്നു.
സാന്താ മാർത്ത ഡിസ്പെൻസറി 90 വർഷത്തിലേറെയായി ആവശ്യമുള്ള കുട്ടികൾക്കും കുടുംബങ്ങൾക്കും വൈദ്യ സഹായം നൽകിയിട്ടുണ്ട്, വത്തിക്കാനിലെ മാർപ്പാപ്പയുടെ വസതിയിൽ നിന്ന് വളരെ അടുത്താണ് ഡിസ്പൻസറി. 1922-ൽ പയസ് പതിനൊന്നാമൻ മാർപാപ്പയാണ് ഡിസ്പൻസറി സ്ഥാപിച്ചത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.