കമ്മിന്‍സിനെയും കടത്തിവെട്ടി മിച്ചല്‍ സ്റ്റാര്‍ക്ക്; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് സ്വന്തമാക്കിയത് 24.75 കോടിക്ക്

കമ്മിന്‍സിനെയും കടത്തിവെട്ടി മിച്ചല്‍ സ്റ്റാര്‍ക്ക്; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് സ്വന്തമാക്കിയത് 24.75 കോടിക്ക്

ദുബായ്: ഐപിഎല്‍ താര ലേലത്തില്‍ ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സിനെയും കടത്തിവെട്ടി മറ്റൊരു ഓസ്‌ട്രേലിയന്‍ താരം മിച്ചല്‍ സ്റ്റാര്‍ക്ക്.

ഇതോടെ ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും വിലയേറിയ താരമായി മാറിയിരിക്കുകയാണ് സ്റ്റാര്‍ക്ക്. 24.75 കോടി രൂപയ്ക്കാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് സ്റ്റാര്‍ക്കിനെ സ്വന്തമാക്കിയത്.

രണ്ടാമത്തെ വിലയേറിയ താരം പാറ്റ് കമ്മിന്‍സാണ്. 20.50 കോടി രൂപയ്ക്കാണ് സണ്‍റൈസേഴ്സ് ഹൈദരാബാദ് കമ്മിന്‍സിനെ സ്വന്തമാക്കിയത്.

ഐപിഎല്‍ താരലേലം ആദ്യമായി ഇത്തവണ ഇന്ത്യയ്ക്ക് പുറത്താണ് നടക്കുന്നത്. ദുബായിലെ കൊക്കക്കോള അറീനയിലാണ് ലേലം നടക്കുന്നത്. ഐപിഎല്ലിലെ പത്ത് ടീമുകളുടെ പ്രതിനിധികളും ലേലത്തിനായി എത്തിയിട്ടുണ്ട്.

കഴിഞ്ഞ ലോകകപ്പ് ഫൈനലില്‍ ഇന്ത്യയെ ആറ് വിക്കറ്റിന് വീഴ്ത്തി കമ്മിന്‍സിന്റെ നേതൃത്വത്തില്‍ ഓസ്‌ട്രേലിയ ലോകകപ്പ് ഉയര്‍ത്തിയിരുന്നു. ഇതോടെയാണ് കമ്മിന്‍സിന് മൂല്യമേറിയത്.

ഓസ്‌ട്രേലിയന്‍ ഓപ്പണര്‍ ട്രാവിസ് ഹെഡിനെയും സണ്‍ റൈസേഴ്സ് സ്വന്തമാക്കി. ഹെഡിനെ 6.80 കോടി രൂപയ്ക്കാണ് സണ്‍റൈസേഴ്സ് ക്യാംപിലെത്തിച്ചത്.

ഐപിഎല്‍ ടീമുകളിലെത്തിയ മറ്റ് താരങ്ങള്‍:

കെ.എസ് ഭരത്- കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് (50 ലക്ഷം)

ട്രിസ്റ്റന്‍ സ്റ്റബ്സ്- ഡല്‍ഹി ക്യാപിറ്റല്‍സ് (50 ലക്ഷം)

രചിന്‍ രവീന്ദ്ര - ചെന്നൈ സൂപ്പര്‍ കിംഗ്സ് (1.80 കോടി)

ഷാര്‍ദുല്‍ ഠാക്കൂര്‍- ചെന്നൈ സൂപ്പര്‍ കിംഗ്സ് (നാല് കോടി)

ജെറാള്‍ഡ് കോട്സീ - മുംബയ് ഇന്ത്യന്‍സ് ( അഞ്ച് കോടി).




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.