ചങ്ങനാശേരി: ദേശീയ അംഗീകാര നിറവില്‍ ചങ്ങനാശേരി ചെത്തിപ്പുഴ സെന്റ് തോമസ് ആശുപത്രി. സെന്റ് തോമസ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിന് ദേശീയ അക്രഡിറ്റേഷന്‍ ബോര്‍ഡ് ഓഫ് ഹെല്‍ത്തി(എന്‍.എ.ബി.എച്ച്)ന്റെ അംഗീകാരം ലഭിച്ചിരിക്കുന്നു. രാജ്യത്ത് നാല്‍പതില്‍ താഴെ ഹോസ്പിറ്റലുകള്‍ക്ക് മാത്രം ലഭിച്ചിട്ടുള്ള ഇത്തരമൊരു അംഗീകാരത്തിലൂടെ ആശുപത്രിയിലെ എമര്‍ജന്‍സി വിഭാഗം കോട്ടയം ജില്ലയിലെ ആദ്യ എന്‍.എ.ബി.എച്ച് അക്രഡിറ്റഡ് എമര്‍ജന്‍സി വിഭാഗമായി മാറിയിരിക്കുകയാണ്.
എമര്‍ജന്‍സി വിഭാഗത്തിന് ലഭിച്ച അംഗീകാരം ആരോഗ്യ മന്ത്രി വീണാ ജോര്‍ജില്‍ നിന്നും ആശുപത്രി എക്‌സിക്യൂട്ടിവ് ഡയറക്ടര്‍ ഫാ. ജയിംസ് പി. കുന്നത്ത് ഏറ്റുവാങ്ങി. കേരള ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍, അഡ്വ. ജോബ് മൈക്കിള്‍ എംഎല്‍എ എന്നിവരും ചടങ്ങില്‍ സാന്നിഹിതരായിരുന്നു.
അന്തര്‍ദേശീയ നിലവാരത്തില്‍ ആധുനിക സൗകര്യങ്ങളോടു കൂടി നവീകരിച്ച എമര്‍ജന്‍സി ആന്റ് ട്രോമ കെയര്‍ വിഭാഗമാണ് ആശുപത്രിയിലേത്. പരിചയ സമ്പന്നരായ എമര്‍ജന്‍സി ഫിസിഷ്യന്‍സ്, അത്യാഹിത വിഭാഗത്തില്‍ പ്രത്യേക പരിശീലനം പൂര്‍ത്തിയാക്കിയ നഴ്‌സുമാര്‍, മറ്റ് സ്റ്റാഫ് അംഗങ്ങള്‍, അന്തര്‍ദേശീയ നിലവാരമുള്ള ഉപകരണങ്ങള്‍, അഡ്വാന്‍സ്ഡ് എമര്‍ജന്‍സി ആന്റ് ട്രോമ കെയര്‍ വിഭാഗം എന്നിവയാണ് ഇത്തരമൊരു ദേശീയ അംഗീകരത്തിലേയ്ക്ക് ആശുപത്രിയെ എത്തിച്ചത്.
24 മണിക്കൂറും സുസജ്ജമായ അത്യാഹിത വിഭാഗത്തില്‍ ഏത് അടിയന്തര സാഹചര്യത്തെയും നേരിടാന്‍ പ്രാപ്തമായ ഒ.റ്റിയും പ്രൊസീജര്‍ റൂമും ഐസോലേഷന്‍ റൂമുകളും 25 കിടക്കകളുമുള്ള ട്രോമ കെയര്‍ വിഭാഗവും പൂര്‍ണ സജ്ജമാണ്.
24 മണിക്കൂറും പ്രവര്‍ത്തന സജ്ജമായ ഓര്‍ത്തോപീഡിക്‌സ്, ന്യൂറോ ആന്റ് സ്‌പൈന്‍ സര്‍ജറി, ക്രിട്ടിക്കല്‍ കേയര്‍ വിഭാഗങ്ങള്‍, എം.ആര്‍.ഐ, സി.റ്റി, കാത്ത് ലാബ്, ട്രാന്‍സ്ഫ്യൂഷന്‍ മെഡിസിന്‍ മുതലായ സേവനങ്ങള്‍ ഏതൊരു അത്യാഹിത സാഹചര്യങ്ങളേയും തരണം ചെയ്യാന്‍ പരിര്യാപ്തമാണ്.
കൂടുതല്‍ വിവരങ്ങള്‍ക്കായി www.st-thomashospital.com സന്ദര്‍ശിക്കുക.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.