കൊച്ചി: ആം ആദ്മി പാര്‍ട്ടിയുമായുള്ള സഖ്യം പിരിയുകയാണെന്ന സാബു ജേക്കബിന്റെ പ്രഖ്യാപനത്തെ തുടര്‍ന്ന് ട്വന്റി ട്വന്റിയെ അനുനയിപ്പിക്കാന്‍ ദേശീയ നേതൃത്വം. എഎപി ദേശീയ കോര്‍ഡിനേറ്റര്‍ അരവിന്ദ് കെജരിവാള്‍ തന്നെ മുന്‍കൈയെടുത്ത് ചര്‍ച്ചയിലൂടെ സാബു ജേക്കബിനെ അനുനയിപ്പിക്കാനാണ് ശ്രമം.
ആം ആദ്മി പാര്‍ട്ടിയ്ക്ക് സഖ്യം തുടരാന്‍ താല്‍പര്യം ഉണ്ടെന്ന് കേരളത്തിന്റെ ചുമതലയുള്ള സംഘടനാ സെക്രട്ടറി അജയ് രാജ് പറഞ്ഞു. ഇതിനായി തുടര്‍ ചര്‍ച്ചകള്‍ക്കുള്ള തീരുമാനം ഉടന്‍ ഉണ്ടാകുമെന്നും അജയ് വ്യക്തമാക്കി.
ആം ആദ്മി പാര്‍ട്ടിയുടെ വാതില്‍ എല്ലാവര്‍ക്കുമായി തുറന്നിട്ടിരിക്കുകയാണ്. സാബു ജേക്കബിന്റെ ഏകപക്ഷീയമായ തീരുമാനമാണ് സഖ്യം അവസാനിപ്പിക്കുന്നതിന് പിന്നില്‍. ട്വന്റി ട്വന്റിയുമായി തങ്ങള്‍ക്ക് വലിയ അവസരം കേരളത്തിലുണ്ടെന്നും സാബുവിന്റെ മറുപടിയ്ക്കായി അരവിന്ദ് കെജ്രിവാള്‍ കാത്തിരിക്കുന്നതായും അജയ് രാജ് പറഞ്ഞു.
തൃക്കാക്കര ഉപതിരഞ്ഞെടുപ്പിന് മുന്നോടിയായാണ് ട്വന്റി ട്വന്റിയും ആംആദ്മി പാര്‍ട്ടിയും കേരളത്തില്‍ സഖ്യത്തിലേര്‍പ്പെട്ടത്. പീപ്പിള്‍സ് വെല്‍ഫയര്‍ അലയന്‍സ് എന്ന് പേരിട്ട സഖ്യത്തിന്റെ പ്രഖ്യാപനം അരവിന്ദ് കെജരിവാള്‍ കൊച്ചിയില്‍ നേരിട്ടെത്തിയായിരുന്നു നടത്തിയത്.
എന്നാല്‍ സഖ്യം പരാജയപ്പെട്ടെന്ന് വ്യക്തമാക്കിയാണ് ആം ആദ്മി പാര്‍ട്ടിയുമായുള്ള ബന്ധം അവസാനിപ്പിക്കാന്‍ സാബു ജേക്കബിന്റെ നേതൃത്വത്തിലുള്ള ട്വന്റി ട്വന്റി തീരുമാനിച്ചത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.