വാഷിംഗ്ടൺ: മുൻ അമേരിക്കൻ പ്രസിഡന്റെ ഡോണാൾഡ് ട്രംപിനെ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്ന് അയോഗ്യനാക്കിയ സുപ്രീം കോടതി വിധിയിൽ പ്രതികരിച്ച് റിപ്പബ്ലിക്കൻ പ്രസിഡന്റ് സ്ഥാനാർത്ഥിയും ഇന്ത്യൻ വംശജകനുമായ വിവേക് രാമസ്വാമി. ട്രംപിന്റെ അയോഗ്യത നീക്കിയില്ലെങ്കിൽ കൊളറാഡോ പ്രൈമറി ബാലറ്റിൽ നിന്ന് പിന്മാറുമെന്ന് വിവേക് രാമസ്വാമി പറഞ്ഞതായി ഫോക്സ് ന്യൂസ് റിപ്പോർട്ട് ചെയ്തു.
‘അൺ-അമേരിക്കൻ’, ‘ഭരണഘടനാ വിരുദ്ധം’, എന്നിങ്ങനെയാണ് സുപ്രീം കോടതി വിധിയോട് രാമസ്വാമി പ്രതികരിച്ചത്. ട്രംപിനെ മത്സരിപ്പിക്കാൻ അനുവദിച്ചില്ലെങ്കിൽ കൊളറാഡോ പ്രൈമറി ബാലറ്റിൽ താൻ പിന്മാറുമെന്ന് പ്രതിജ്ഞ ചെയ്യുന്നു. റോൺ ഡിസാന്റിസും ക്രിസ് ക്രിസ്റ്റിയും നിക്കി ഹേലിയും ഉടൻ തന്നെ ഇത് ചെയ്യണമെന്ന് ഞാൻ ആവശ്യപ്പെടുന്നു. അല്ലെങ്കിൽ അവർ ഇത് നിശബ്ദമായി അംഗീകരിക്കുകയാണ്. നമ്മുടെ രാജ്യത്തിന് വിനാശകരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്ന നിയമവിരുദ്ധമായ കരുനീക്കമാണിത്“ രാമസ്വാമി എക്സിൽ പറഞ്ഞു.
2021 ജനുവരി ആറിലെ കാപ്പിറ്റോൾ ആക്രമണത്തിൽ ട്രംപ് സംഘർഷത്തിന് പ്രേരിപ്പിച്ചതായി കണ്ടെത്തിയതിനെ തുടർന്നാണ് കോടതിയുടെ നടപടി. യുഎസിന്റെ ചരിത്രത്തിൽ തന്നെ അട്ടിമറിയുടെയോ അതിക്രമത്തിന്റെയോ പേരിൽ അയോഗ്യനാകുന്ന ആദ്യ പ്രസിഡൻഷ്യൽ സ്ഥാനാർത്ഥിയായി ഡോണൾഡ് ട്രംപ്. എന്നാൽ ഈ വിധിക്കെതിരെ യുഎസ് സുപ്രീം കോടതിയിൽ അപ്പീൽ നൽകുമെന്ന് ട്രംപ് അറിയിച്ചു.
അതേസമയം പ്രതിഭാഗത്തിന് അപ്പീലിന് പോകാനായി ജനുവരി നാല് വരെ വിധി സ്‌റ്റേ ചെയ്യുകയും ചെയ്തു. പ്രസിഡൻഷ്യൽ തെരഞ്ഞെടുപ്പിനായി പ്രൈമറി ബാലറ്റുകൾ അച്ചടിക്കേണ്ട അവസാന തിയതി ജനുവരി അഞ്ച് ആണ്. ജനാധിപത്യവിരുദ്ധം എന്നാണ് കോടതി വിധിയോട് ട്രംപ് പ്രതികരിച്ചത്. കോടതിയുടെ തീരുമാനം ചരിത്രപരവും നീതിയുക്തവുമാണെന്ന് മാത്രമല്ല, നമ്മുടെ രാജ്യത്തെ ജനാധിപത്യത്തിന്റെ ഭാവി സംരക്ഷിക്കാൻ ആവശ്യമാണെന്നും ക്രൂ പ്രസിഡന്റ് നോഹ് ബുക്ക്‌ബൈൻഡർ പ്രസ്താവനയിൽ പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.