യുദ്ധങ്ങൾ എപ്പോഴും പരാജയം; ലാഭം യുദ്ധോപകരണങ്ങൾ നിർമ്മിക്കുന്നവർക്ക് മാത്രം; യുദ്ധമെന്ന വിപത്തിനെതിരെ വീണ്ടും മാർപാപ്പ

യുദ്ധങ്ങൾ എപ്പോഴും പരാജയം; ലാഭം യുദ്ധോപകരണങ്ങൾ നിർമ്മിക്കുന്നവർക്ക് മാത്രം; യുദ്ധമെന്ന വിപത്തിനെതിരെ വീണ്ടും മാർപാപ്പ

വത്തിക്കാൻ സിറ്റി: യുദ്ധമെന്ന വിപത്തിനെതിരെ പാപ്പാ വീണ്ടും ശബ്ദമുയർത്തി ഫ്രാൻസിസ് മാർപാപ്പ. യുദ്ധങ്ങൾ എപ്പോഴും ഒരു പരാജയമാണെന്നും യുദ്ധമെന്ന തിന്മയുടെ ദുരിതം അനുഭവിക്കുന്ന ആളുകളെയും ജനതകളെയും മറക്കരുതെന്നും പാപ്പാ ഓർമ്മിപ്പിച്ചു.

യുദ്ധങ്ങളിൽ ലാഭം കൊയ്യുന്നത് യുദ്ധോപകരണങ്ങൾ നിർമ്മിക്കുന്നവർ മാത്രമാണെന്ന് പാപ്പാ കുറ്റപ്പെടുത്തി. പാലസ്തീനയെയും ഇസ്രയേലിനെയും, ഉക്രൈനെയും നമുക്ക് മറക്കാതിരിക്കാമെന്ന് പാപ്പാ എടുത്തു പറഞ്ഞു. യുദ്ധങ്ങൾക്കിടയിൽ പെട്ടുപോയിരിക്കുന്ന കുട്ടികളെ പാപ്പാ പ്രത്യേകം അനുസ്മരിച്ചു. സമാധാനത്തിന്റെ രാജകുമാരനായ പുൽക്കൂട്ടിലെ യേശുവിനോട് നമുക്ക് സമാധാനത്തിനായി പ്രാർഥിക്കാമെന്നും പാപ്പാ കൂട്ടിച്ചേർത്തു.

ചൈനയിലെ പ്രവിശ്യകളിൽ ഉണ്ടായ ശക്തമായ ഭൂകമ്പത്തിൽ ഇരകളായവർക്കും ഫ്രാൻസിസ് പാപ്പാ പ്രാർഥനകൾ നേർന്നു. ഭൂകമ്പം മൂലം ബുദ്ധിമുട്ടനുഭവിക്കുന്ന ജനങ്ങളോട് താൻ പ്രാർഥനയിലൂടെയും സ്നേഹത്തിലൂടെയും സമീപസ്ഥനാണെന്ന് പാപ്പ പറഞ്ഞു. രക്ഷാ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവർക്ക് തന്റെ പിന്തുണ വാഗ്ദാനം ചെയ്ത പാപ്പാവേദനയിൽ സാന്ത്വനവും ആശ്വാസവും നൽകുന്നതിനായി ഏവർക്കും സർവേശ്വരന്റെ അനുഗ്രഹങ്ങൾ നേരുകയും ചെയ്തു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.