ബെയ്ജിങ്: മണിക്കൂറിൽ 600 കിലോമീറ്റർ വേഗത്തിൽ സഞ്ചരിക്കാവുന്ന മാഗ്നറ്റ് ട്രെയിൻ അവതരിപ്പിച്ച് ചൈന. ഇതിന് ജെറ്റ് വിമാനത്തേക്കാൾ വേഗതയാണ്. ചെങ്ഡുവിലാണ് പുതിയ ട്രെയിനെ അവതരിപ്പിച്ചത്. മാഗ്നറ്റിക് ടെക്നോളജി ഉപയോഗിച്ചാണ് ട്രെയിനിന്റെ ഓട്ടം. അതിനാല്‍ ചക്രങ്ങള്‍ ആവശ്യമില്ല. മാത്രമല്ല പ്രത്യേക ട്രാക്കില്‍ ട്രെയിന്‍ പോകുന്നതിനാല്‍ ഡ്രൈവറുടെ ആവശ്യവുമില്ല.
497 മൈല്‍ വേഗത്തില്‍ ട്രെയിന്‍ ഓടിക്കാനുള്ള ശ്രമത്തിലാണ് ഗവേഷകര്‍. എയ്റോഡൈനാമിക് മോഡലിൽ രൂപകല്പന ചെയ്തിരിക്കുന്ന ഈ ട്രെയിനിൽ ലണ്ടനിൽ നിന്ന് പാരീസിലേക്ക് വെറും 47 മിനിറ്റുകൊണ്ട് എത്തിച്ചേരാൻ സാധിക്കും. ഈ ട്രെയിനിന്റെ കണ്ടുപിടിത്തിന്റെ പിന്നിൽ പ്രവർത്തിച്ചത് സൗത്ത് വെസ്റ്റ് ജിയോടോംഗ് സർവകലാശാലയാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.