കൊച്ചി: നടു തളര്‍ന്ന് കിടപ്പിലായവന്‍ ഇപ്പോള്‍ തെങ്ങില്‍ കയറും എന്നു പറഞ്ഞതിന് തുല്യമായിപ്പോയി തെരഞ്ഞെടുപ്പ് ലക്ഷ്യം വച്ചുള്ള ധനമന്ത്രി ഡോ. തോമസ് ഐസക്കിന്റെ ക്ഷേമ ബജറ്റ്. 2.60 ലക്ഷം കോടി രൂപ ആഭ്യന്തര കട ബാധ്യതയുള്ള സംസ്ഥാനത്താണ് യാഥാര്‍ത്ഥ്യവുമായി ഒരിക്കലും ചേര്‍ന്നു പോകാത്ത പ്രഖ്യാപന പെരുമ്പറയുമായി പിണറായി സര്‍ക്കാരിന്റെ അവസാന ബജറ്റവതരണം. 'കിട്ടിയാല്‍ ഊട്ടി, അല്ലെങ്കില്‍ ചട്ടി' എന്നതു തന്നെയാണ് തോമസ് ഐസക്കിന്റെ മനസില്‍. 
 മോഹന സുന്ദര വാഗ്ദാനങ്ങള്‍ നിരവധി.... എല്ലാ മേഖലയ്ക്കും വാരിക്കോരി പ്രഖ്യാപനങ്ങള്‍.... കേള്‍ക്കുന്നവര്‍ക്ക് സുഖം.... സന്തോഷം. പക്ഷേ, ചുമരില്ലാതെ ഐസക് എങ്ങനെ ചിത്രം വരയ്ക്കും?.... 
 പിണറായി സര്‍ക്കാര്‍ അധികാരത്തിലെത്തുമ്പോള്‍ കേരളത്തിന്റെ ആഭ്യന്തര കടം 1.50 ലക്ഷം കോടി രൂപയായിരുന്നതാണ് ഇപ്പോള്‍ 2.60 ലക്ഷം കോടിയായി മാറിയത്. എന്നു വച്ചാല്‍ കഴിഞ്ഞ അഞ്ച് വര്‍ഷം കൊണ്ട് ഇടത് സര്‍ക്കാര്‍ കടമെടുത്തത് 1.10 ലക്ഷം കോടി രൂപ. 
ഈ കട ബാധ്യതയില്‍ അല്‍പ്പമെങ്കിലും കൊടുത്തു തീര്‍ക്കാനുള്ള പദ്ധതികളൊന്നും മുന്നില്‍ കാണാതെ വീണ്ടും നിരവധി ആനുകൂല്യങ്ങള്‍ പ്രഖ്യാപിക്കുമ്പോഴാണ് യാഥാര്‍ത്ഥ്യ ബോധമില്ലാത്ത ബജറ്റ് എന്ന ആക്ഷേപമുയരുന്നത്.   2021-22 സാമ്പത്തിക വര്‍ഷത്തില്‍ നടപ്പാക്കാന്‍ ബജറ്റില്‍ ധനമന്ത്രി പ്രഖ്യാപിച്ച കാര്യങ്ങള്‍ക്കായി 1.29 ലക്ഷം കോടി രൂപ വേണം. ഇതേ കാലയളവില്‍ പ്രതീക്ഷിക്കുന്ന വരുമാനം  93,000 കോടി രൂപയാണ്. അങ്ങനെയെങ്കില്‍ ബജറ്റിലെ പ്രഖ്യാപനങ്ങള്‍ നടപ്പിലാക്കാന്‍ മാത്രം 36,000 കോടി രൂപ കൂടി കണ്ടെത്തേണ്ടി വരും. മറ്റ് ചെലവുകള്‍ക്കായി വേറെയും.
    ബജറ്റിലെ പ്രധാന പ്രഖ്യാപനങ്ങള്‍: 
   ക്ഷേമ പെന്‍ഷനുകള്‍ 1600 രൂപയാക്കി 
 എട്ടു ലക്ഷം തൊഴില്‍ അവസരങ്ങള്‍ 
 ആരോഗ്യ വകുപ്പില്‍ 4000 തസ്തികകള്‍ 
 തദ്ദേശ സ്ഥാപനങ്ങള്‍ക്ക് 1000 കോടി അധികം 
 കിഫ്ബി പദ്ധതിക്ക് 15,000 കോടി 
 റബറിന്റെ തറവില 170 രൂപ 
 നെല്ലിന്റെ സംഭരണ വില 28 രൂപ
  നാളികേരത്തിന്റെ സംഭരണ വില 28 രൂപ 
 സ്ത്രീകള്‍ക്ക് പ്രത്യേക തൊഴില്‍ പദ്ധതി 
 അഭ്യസ്ത വിദ്യര്‍ക്ക് തൊഴിലിന് പ്രത്യേക പദ്ധതി 
 വീടിനടുത്ത് ജോലി പദ്ധതിക്ക് 20 കോടി 
 4530 കിലോമീറ്റര്‍ റോഡുകളുടെ പുനരുദ്ധാരണം 
 വിജ്ഞാന സമ്പദ്ഘടന ഫണ്ടായി 200 കോടി 
 അഞ്ച് വര്‍ഷം കൊണ്ട് 20 ലക്ഷം പേര്‍ക്ക് തൊഴില്‍ 
 തൊഴില്‍ അന്വേഷകരുടെ വിവരങ്ങള്‍ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമില്‍ 
 എല്ലാ വീട്ടിലും ലാപ്‌ടോപ് 
 കെ ഫോണ്‍ പദ്ധതി ഒന്നാം ഘട്ടം ഫെബ്രുവരിയില്‍ 
 ബിപിഎല്‍ കുടുംബങ്ങള്‍ക്ക് സൗജന്യ ഇന്റര്‍നെറ്റ്  
മെച്ചപ്പെട്ട ഇന്റര്‍നെറ്റ് സേവനം കുറഞ്ഞ നിരക്കില്‍  
സര്‍വ്വകലാശാലകളില്‍ 1000 അധിക തസ്തികകള്‍ 
 സര്‍വ്വകലാശാലകള്‍ക്ക് കിഫ്ബിയില്‍ നിന്ന് 2000 കോടി 
 ഉന്നത വിദ്യാഭ്യാസ രംഗത്ത് പത്ത് ശതമാനം സീറ്റ് വര്‍ധന 
 500 പോസ്റ്റ് ഡോക്ടറല്‍ ഫെല്ലോഷിപ്പുകള്‍ 
 കേരള ഇന്നവേഷന്‍ ചലഞ്ചിന് 40 കോടി 
 സ്റ്റാര്‍ട്ടപ്പ് വ്യവസായങ്ങള്‍ക്ക് ആറിന കര്‍മ്മ പരിപാടി 
 ടെക്‌നോ പാര്‍ക്കിന് 22കോടി
ഇന്‍ഫോ പാര്‍ക്കിന് 36 കോടി
സൈബര്‍ പാര്‍ക്കിന് 12 കോടി 
 കെഎസ്ഡിപ്ക്ക് 150 കോടി
  പൊതുമേഖല സ്ഥാപനങ്ങള്‍ക്ക് 250 കോടി 
 ടൂറിസം സംരംഭകര്‍ക്ക് പലിശ ഇളവോടെ വായ്പ 
 മൂന്നാറില്‍ ട്രെയിന്‍ യാത്ര പുനരുജ്ജീവിപ്പിക്കും 
 കേരള വിനോദ സഞ്ചാരി ക്ഷേമനിധി ബോര്‍ഡ് ആരംഭിക്കും  
അര്‍ബുദ മരുന്നുകള്‍ നിര്‍മ്മിക്കാന്‍ പ്രത്യേക പ്ലാന്റ്  
പഞ്ചായത്തുകളില്‍ ഓണ്‍ലൈന്‍ പ്രവാസി സംഗമം 
 പ്രവാസികള്‍ക്കായുള്ള തൊഴില്‍ പദ്ധതിക്കായി 100 കോടി  
മൂന്നാം ലോക കേരളസഭ ഈ വര്‍ഷം അവസാനം 
 കോവിഡാനന്തര കാലത്ത് പ്രവാസിച്ചിട്ടി ഊര്‍ജ്ജിതപ്പെടുത്തും 
 മൂന്ന് വ്യവസായ ഇടനാഴിക്ക് 50,000 കോടി 
 അയ്യന്‍കാളി തൊഴിലുറപ്പ് പദ്ധതിക്ക് 100 കോടി 
 ഫെബ്രുവരി മുതല്‍ തൊഴിലുറപ്പുകാര്‍ക്ക് ക്ഷേമനിധി 
 കാര്‍ഷികേതര മേഖലയില്‍ മൂന്ന് ലക്ഷം തൊഴില്‍ അവസരം 
 കര്‍ഷക തൊഴിലാളി ക്ഷേമനിധിക്ക് 100 കോടി 
 നാട്ടില്‍ തിരിച്ചെത്തിയ പ്രവാസികള്‍ക്ക് പെന്‍ഷന്‍ 3000 രൂപ 
 കൈത്തറി മേഖലയ്ക്ക് 52 കോടി 
 ഹാന്‍ഡി ക്രാഫ്ട് മേഖലയ്ക്ക് നാല് കോടി 
 ലേബര്‍ കമ്മിഷണറേറ്റിന് 100 കോടി 
 അന്യസംസ്ഥാന തൊഴിലാളികളുടെ ക്ഷേമത്തിന് പത്ത് കോടി 
 ഭിന്നശേഷിക്കാരുടെ സ്വയം തൊഴില്‍ പുനരധിവാസത്തിന് ആറ് കോടി 
 വ്യവസായ പരിശീലനത്തിന് 98 കോടി 
 ടൂറിസം മാര്‍ക്കറ്റിംഗിന് 100 കോടി 
 തീരദേശ വികസനത്തിന് 250 കോടി 
 65 മാര്‍ക്കറ്റുകള്‍ക്ക് 193 കോടി 
 ചേര്‍ത്തല, ചെല്ലാനം ഭാഗത്ത് കടല്‍ഭിത്തിക്ക് 100 കോടി 
 ലൈഫിലൂടെ കൂടുതല്‍ പേര്‍ക്ക് വീട് 
 പ്രതിഭ തീരം പദ്ധതിക്ക് പത്ത് കോടി 
 പിന്നാക്ക ക്ഷേമ വികസനത്തിന് 100 കോടി 
 സ്‌പെഷ്യല്‍ സ്‌കൂളുകള്‍ക്ക് 60 കോടി 
 ജീവിത ശൈലി രോഗങ്ങള്‍ക്ക് മരുന്ന് കഴിക്കുന്ന വയോജനങ്ങള്‍ക്ക് മരുന്ന് വീട്ടിലെത്തിച്ച് കൊടുക്കും 
 ഭക്ഷ്യ സുരക്ഷാ നിയമം നടപ്പാക്കുന്നതിന് 40 കോടി 
 നീല, വെള്ള കാര്‍ഡുകാരായ അമ്പത് ലക്ഷം കുടൂംബങ്ങള്‍ക്ക് പത്ത് കിലോ വീതം അരി 15 രൂപയ്ക്ക്
 പട്ടിക വിഭാഗങ്ങളിലെ 52,000 പേര്‍ക്ക് വീട് 
 ഹരിത മിഷന് പതിനഞ്ച് കോടി 
 ശുചിത്വ മിഷന് 57 
കോടി  നെയ്യാര്‍-അരുവിക്കര കുടിവെള്ള പദ്ധതിക്ക് 635 കോടി  
എല്ലാ ജനപ്രതിനിധികളുടേയും ഓണറേറിയം 1000 രൂപ കൂട്ടി 
 പച്ചക്കറി, പാല്‍, മുട്ട എന്നിവയില്‍ രണ്ട് വര്‍ഷത്തിനുള്ളില്‍ സ്വയം പര്യാപ്തത 
 കൃഷിക്കാരുടെ ഉടമസ്ഥതയില്‍ നാളികേര ക്ലസ്റ്ററുകള്‍ 
 സ്‌കൂളുകളുടെ പശ്ചാത്തല വികസനത്തിന് 120 കോടി 
 ആശാ വര്‍ക്കര്‍മാരുടെ അലവന്‍സില്‍ 1000 രൂപ കൂട്ടും 
 കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി വിപുലീകരിച്ചു 
 റീജിയണല്‍ ക്യാന്‍സര്‍ സെന്ററിന് 71 കോടി 
 ആയുര്‍വേദ മേഖലയ്ക്ക് 78 കോടി 
 ഹോമിയോപ്പതിക്ക് 38 കോടി 
 ലൈഫ് മിഷന്‍ വഴി ഒന്നര ലക്ഷം വീടുകള്‍ 
 സ്‌പോര്‍ട്‌സ് കൗണ്‍സിലിന് 33 കോടി 
 സ്‌കൂള്‍ കൗണ്‍സിലര്‍മാരുടെ ഓണറേറിയം 24,000 രൂപയാക്കി  
കൊച്ചി കടവന്ത്രയില്‍ സിനിമ പോസ്റ്റ് പ്രൊഡക്ഷന്‍ സെന്റര്‍ 
 മലയാളം മിഷന് നാല് കോടി 
 സുഗതകുമാരിയുടെ ആറന്മുളയിലെ വീട് സംരക്ഷിക്കും  
കോഴിക്കോട് എംപി വീരേന്ദ്രകുമാര്‍ സ്മാരകത്തിന് അഞ്ച് കോടി 
 സൂര്യ ഫെസ്റ്റിന് 50 ലക്ഷം 
 മാധ്യമ പ്രവര്‍ത്തകരുടെ പെന്‍ഷന്‍ 1000 രൂപ കൂട്ടി 
 വനിത പത്രപ്രവര്‍ത്തകര്‍ക്ക് താമസ സൗകര്യത്തോടെ തലസ്ഥാനത്ത് പ്രസ് ക്ലബ്  
ട്രാന്‍സ് ഗ്രിഡ് പദ്ധതിക്ക് 10,000 കോടി 
 പ്രളയ പുനര്‍നിര്‍മ്മാണത്തിന് 7192 കോടിയുടെ ഭരണാനുമതി 
 സഹകരണ മേഖലയ്ക്ക് 159 കോടി 
 കെഎസ്എഫ്ഇ ചിട്ടികള്‍ക്ക് ഇന്‍ഷ്വറന്‍സ് പരിരക്ഷ 
 വയനാട് ജില്ലയില്‍ മെഡിക്കല്‍ കോളജ്  
കെഎസ്ആര്‍ടിസി ബസുകള്‍ സിഎന്‍ജിയിലേക്ക് മാറാന്‍ 50 കോടി 
 ട്രാന്‍സ്‌ജെന്റേഴ്‌സിന്റെ മഴവില്ല് പദ്ധതിക്ക് അഞ്ച് കോടി 
 പ്രളയ സെസ് ജൂലൈ വരെ 
 ഇതര സംസ്ഥാന ലോട്ടറി അനുവദിക്കില്ല
  ലോട്ടറി മാഫിയയെ പ്രതിരോധിക്കും 
 കേരള ലോട്ടറി സമ്മാനത്തുക കൂട്ടും 
 മണി ലെന്‍ഡിംഗ് ആക്ടില്‍ ഭേദഗതി 
 സ്റ്റാമ്പ് ഡ്യൂട്ടിയിലും രജിസ്‌ട്രേഷനിലും ഇളവുകള്‍
 
                        വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ്  ചാനലിൽ  അംഗമാകൂ  📲 
                            
                                https://whatsapp.com/channel/0029VaAscUeA89MdGiBAUc26
                            
                        
                     
                    ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.