കോവിഡ് കേസുകള്‍ ഉയരുന്നു; ഒരു മാസത്തിനിടെ 52 ശതമാനം വര്‍ധനവെന്ന് ഡബ്ല്യൂഎച്ച്ഒ

കോവിഡ് കേസുകള്‍ ഉയരുന്നു; ഒരു മാസത്തിനിടെ 52 ശതമാനം വര്‍ധനവെന്ന് ഡബ്ല്യൂഎച്ച്ഒ

ന്യൂഡല്‍ഹി: ഒരു മാസത്തിനിടെ പുതിയ കോവിഡ് കേസുകളുടെ എണ്ണത്തില്‍ 52 ശതമാനം വര്‍ധനവ് ഉണ്ടായെന്ന് ഡബ്ല്യൂഎച്ച്ഒ. പുതിയ 850,000 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തുവെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നു. കഴിഞ്ഞ 28 ദിവസത്തെ അപേക്ഷിച്ച് പുതിയ മരണങ്ങളുടെ എണ്ണം എട്ട് ശതമാണ് കുറഞ്ഞത്. 3,000 ത്തിലധികം പുതിയ മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടുവെന്നും ലോകാരോഗ്യ സംഘടന പറയുന്നു.

ഡിസംബര്‍ 17 വരെ ആഗോളതലത്തില്‍ 772 ദശലക്ഷത്തിലധികം സ്ഥിരീകരിച്ച കേസുകളും ഏഴ് ദശലക്ഷത്തോളം മരണങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്നാണ് ലോകാരോഗ്യ സംഘടനയുടെ കണക്ക്. ആശുപത്രികളില്‍ 118,000 പുതിയ കോവിഡ് 19 കേസുകളും 1600 ലധികം ആളുകളെ തീവ്ര പരിചരണ വിഭാഗത്തിലും പ്രവേശിപ്പിച്ചതായി ഡബ്ല്യുഎച്ച്ഒ പറയുന്നു.

2023 ഡിസംബര്‍ 18 മുതല്‍ ജെഎന്‍-1 വേരിയന്റ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. തൊട്ടടുത്ത ആഴ്ച മുതല്‍ ഇതിന്റെ വ്യാപനം അതിവേഗം വര്‍ധിച്ചു. ആഗോള തലത്തില്‍ ഇജി-5 ആണ് ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്ത കോവിഡ് വേരിയന്റ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.