സച്ചിന് പ്രധാന റോള്‍, പ്രിയങ്കയ്ക്ക് പദവി കുറവ്; ഒരുങ്ങിയിറങ്ങാന്‍ പുന:സംഘടിച്ച് കോണ്‍ഗ്രസ്, ചെന്നിത്തലയ്ക്ക് മഹാരാഷ്ട്രയുടെ ചുമതല

സച്ചിന് പ്രധാന റോള്‍, പ്രിയങ്കയ്ക്ക് പദവി കുറവ്; ഒരുങ്ങിയിറങ്ങാന്‍ പുന:സംഘടിച്ച് കോണ്‍ഗ്രസ്, ചെന്നിത്തലയ്ക്ക് മഹാരാഷ്ട്രയുടെ ചുമതല

ന്യൂഡല്‍ഹി: ആസന്നമായ ലോക്‌സഭാ തെരഞ്ഞെടുപ്പിനെ നേരിടുന്നതിന് ഒരുക്കമായി എഐസിസി നേതൃതലത്തില്‍ മാറ്റം പ്രഖ്യാപിച്ച് മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ നേതൃത്വത്തിലുളള കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ്.

അടുത്തിടെ അഞ്ച് സംസ്ഥാനങ്ങളിലേറ്റ തെരഞ്ഞെടുപ്പ് പരാജയത്തിന്റെ കൂടെ പശ്ചാത്തലത്തില്‍ വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിന് പാര്‍ട്ടിയെ കൂടുതല്‍ ശക്തിപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് പുന:സംഘടന.

സംസ്ഥാനങ്ങളുടെ ചുമതലയടക്കമുള്ള വിവിധ സംഘടന ഉത്തരവാദിത്തങ്ങള്‍ കോണ്‍ഗ്രസ് പ്രസിഡന്റ് പ്രഖ്യാപിച്ചു. എഐസിസി സംഘടനയുടെ ചുതലയുള്ള ജനറല്‍ സെക്രട്ടറിയായി കെ സി വേണുഗോപാല്‍ തുടരും. കേരളത്തില്‍ നിന്നുള്ള മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയ്ക്ക് മഹാരാഷ്ട്രയുടെ ചുമതല നല്‍കി.

കൊല്‍ക്കത്തയില്‍ നിന്നുള്ള മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ എംപിയുമായ ദീപ ദാസ്മുന്‍ഷിക്കാണ് കേരളത്തിന്റെ ചുമതല. കേരളത്തിന് പുറമെ ലക്ഷദീപിന്റെയും തെലങ്കാനയുടെയും അധിക ചുമതലയും ദീപ ദാസ്മുന്‍ഷിക്കുണ്ട്.

ഉത്തര്‍പ്രദേശിന്റെ ചുമതലയുണ്ടായിരുന്ന പ്രിയങ്ക ഗാന്ധിയെ ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിവാക്കി. പ്രത്യേക ചുമതല ഇല്ലാത്ത എഐസിസി ജനറല്‍ സെക്രട്ടറിയായി പ്രിയങ്ക ഗാന്ധി പ്രവര്‍ത്തിക്കും.

സച്ചിന്‍ പൈലറ്റിനെ ചത്തീസ്ഗഡിന്റെ ചുതല നല്‍കി. ജയ്‌റാം രമേശിനാണ് കമ്മ്യൂണിക്കേഷന്റെ ചുമതല. കെസി വേണുഗോപാല്‍ സംഘടനയുടെ ജനറല്‍ സെക്രട്ടറിയായി തുടരും. അജയ് മാക്കന്‍ ആണ് ട്രെഷറര്‍.

മറ്റ് നേതാക്കളും സംസ്ഥാനവും

മുകുള്‍ വാസ്‌നിക് - ഗുജറാത്ത്
ജിതേന്ദ്ര സിംഗ് - അസം, മധ്യ പ്രദേശ്
റണ്‍ദീപ് സിംഗ് സുര്‍ജെവാല - കര്‍ണാടക
ദീപക് ബാബറിയ - ഡല്‍ഹി, ഹരിയാന

സച്ചിന്‍ പൈലറ്റ് - ചത്തിസ്ഗഡ്
അവിനാഷ് പാണ്ഡേ - ഉത്തര്‍പ്രദേശ്
കുമാരി സെജ്‌ല - ഉത്തരാഖണ്ഡ്
ഗുലാം അഹമ്മദ് മിര്‍ - ജാര്‍ഖണ്ഡ്, വെസ്റ്റ് ബംഗാള്‍

ദീപ ദാസ്മുന്‍ഷി - കേരളം, ലക്ഷദീപ്, തെലങ്കാന
രമേഷ് ചെന്നിത്തല - മഹാരാഷ്ട്ര
ഡോ എ ചെല്ല കുമാര്‍ - മേഘാലയ, മിസോറം, അരുണാചല്‍ പ്രദേശ്
ഡോ അജോയ് കുമാര്‍ - ഒറീസ, തമിഴ്‌നാട്

ഭാരത് സിന്‍ഹ് സോളങ്കി- ജമ്മു കാശ്മീര്‍
രജീവ് ശുക്‌ള - ഹിമാചല്‍ പ്രദേശ്, ചണ്ഡീഗഡ്
സുഖ്ജിന്ദര്‍ സിംഗ് ആര്‍ - രാജസ്ഥാന്‍

ദേവേന്ദര്‍ യാദവ് - പഞ്ചാബ്
മാണിക്‌റാവു താക്കറെ - ഗോവ, ദമാന്‍ ആന്‍ഡ് ദിയു
ഗിരീഷ് ചോഡന്‍ഖര്‍ - ത്രിപുര, സിക്കിം, മണിപ്പൂര്‍, നാഗലന്‍ഡ്
മാണിക്യം ടാഗോര്‍ - ആന്ധ്രപ്രദേശ്, ആന്‍ഡമാന്‍ നിക്കോബാര്‍ ദീപ്‌


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.