തിരുവനന്തപുരം: ക്രൈസ്തവ സഭകളുടെ കൂട്ടായ്മയായ ആക്‌സിന്റെ ആഭിമുഖ്യത്തില്‍ ഈ മാസം 30 ന് കൊല്ലത്ത് നടക്കുന്ന പീസ് കാര്‍ണിവല്‍ 2023 ന്റെ തീം സോങ് പട്ടം മേജര്‍ ആര്‍ച്ച് ബിഷപ് ഹൗസില്‍ നടന്ന ചടങ്ങില്‍ കര്‍ദിനാള്‍ ബസേലിയോസ് മാര്‍ ക്ലീമിസ് കത്തോലിക്കാ ബാവയും ശശി തരൂര്‍ എംപിയും ചേര്‍ന്ന് പ്രകാശനം ചെയ്തു.
ലോകമെമ്പാടുമുള്ള ജനങ്ങള്‍ ലോക സമാധാനത്തിനായി ഒറ്റക്കെട്ടായി കൈകോര്‍ക്കണമെന്ന് കര്‍ദിനാള്‍ ക്ലീമിസ് കത്തോലിക്കാ ബാവ പറഞ്ഞു. സ്‌നേഹത്തിന്റെയും സമാധാനത്തിന്റെയും രക്ഷയുടേതുമായി ലോകത്ത് അവതരിച്ച യേശു ക്രിസ്തുവിന്റെ ജനനത്തിന്റെ ഓര്‍മ്മ പുതുക്കുന്ന ഈ വേളയില്‍ ആക്‌സ് ഇതിന് തുടക്കമിട്ടത് അഭിനന്ദനാര്‍ഹമാണെന്ന് ക്ലീമിസ് കത്തോലിക്കാ ബാവ കൂട്ടിച്ചേര്‍ത്തു.
ആക്‌സ് ജനറല്‍ സെക്രട്ടറി ജോര്‍ജ് സെബാസ്റ്റ്യന്‍ അധ്യക്ഷത വഹിച്ചു. സാല്‍വേഷന്‍ ആര്‍മി ടെറിറ്ററല്‍ കമാന്‍ഡര്‍ കേണല്‍ ജോണ്‍ വില്യം, പി.എച്ച് കുര്യന്‍ ഐ.എ.എസ്, മാത്യൂസ് മാര്‍ പോളികാര്‍പ്പസ് മെത്രാപ്പോലീത്ത, ബേബി മാത്യു സോമതീരം, ജെ.ആര്‍ പത്മകുമാര്‍, ഡെയ്‌സി ജേക്കബ് എന്നിവര്‍ പങ്കെടുത്തു.
പ്രശസ്ത കവി പ്രഭാ വര്‍മ്മ രചിച്ച ഈ ഗാനത്തിന് ശാന്തി മന്ത്രം എന്നാണ് പേര് നല്‍കിയിരിക്കുന്നത്. മഞ്ജു തോമസ്, പ്രമീള, ആര്‍ദ്ര സാജന്‍, കൃപ സുരേഷ്, സുവിന്‍ ബാല എന്നിവര്‍ ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.