ഇസ്ലാമാബാദ്: വരുന്ന പൊതുതിരഞ്ഞെടുപ്പില്‍ പാകിസ്ഥാനിലെ എല്ലാ സീറ്റുകളിലും മത്സരിക്കുമെന്ന് പ്രഖ്യാപിച്ച് മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനും ലഷ്‌കര്‍ ഇ ത്വയ്ബ നേതാവുമായ ഹാഫിസ് മുഹമ്മദ് സയീദിന്റെ പാര്‍ട്ടിയായ പാകിസ്ഥാന്‍ മര്‍കസി മുസ്ലിം ലീഗ്. 2024 ഫെബ്രുവരി എട്ടിനാണ് പാകിസ്ഥാനിലെ പൊതു തിരഞ്ഞെടുപ്പ്.
ഹാഫിസ് സയീദിന്റെ മകന്‍ തല്‍ഹ സയീദ് പാര്‍ട്ടി പ്രസിഡന്റ് ഖാലിദ് മസൂദ് സിന്ധു തുടങ്ങിയവര്‍ മത്സര രംഗത്തുണ്ടാകുമെന്നാണ് വിവരം. ഭീകര സംഘടനയായ ലഷ്‌കര്‍ ഇ ത്വയ്ബയിലെ മുതിര്‍ന്ന നേതാവ് കൂടിയാണ് തല്‍ഹ സയീദ്. എന്‍എ 127 ലാഹോറില്‍ നിന്നാണ് തല്‍ഹ സയീദ് മത്സരിക്കുന്നത്. കസേരയാണ് പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പ് ചിഹ്നം. നാമനിര്‍ദേശ പട്ടിക സമര്‍പ്പിച്ചവരുടെ പേര് വിവരങ്ങള്‍ ഉള്‍പ്പെടെ പരിശോധിച്ച ശേഷം അന്തിമ പട്ടിക ഉടന്‍ പരസ്യപ്പെടുത്തുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.
അറുന്നൂറോളം സ്ഥാനാര്‍ത്ഥികളാണ് ദേശീയ അസംബ്ലിയിലേക്കും 30 പ്രവിശ്യാ മണ്ഡലങ്ങളിലേക്കുമായി നാമനിര്‍ദശ പത്രിക സമര്‍പ്പിച്ചിരിക്കുന്നത്. 2019 ജൂലൈ 17 മുതല്‍ ജയിലില്‍ കഴിയുന്ന ഹാഫിസ് സയീദിനെ 2022 ഏപ്രിലില്‍ പാകിസ്ഥാനിലെ തീവ്രവാദ വിരുദ്ധ കോടതി 33 വര്‍ഷത്തെ തടവിന് ശിക്ഷിച്ചിരുന്നു. ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്ക് ധനസഹായം നല്‍കിയതിന് പിന്നാലെയാണ് ഹാഫീസ് സയിദിന് കോടതി ശിക്ഷ വിധിക്കുന്നത്.
2008 ല്‍ 166 പേരുടെ മരണത്തിനിടയാക്കിയ മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനാണെന്ന് കണ്ടെത്തിയതിന് പിന്നാലെ യൂറോപ്യന്‍ യൂണിയനും ഐക്യരാഷ്ട്രസഭയും ഹാഫീസ് സയീദിനെ കൊടും കുറ്റവാളികളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.