അബുദാബി: കുട്ടികളെ അക്രമാസക്തരാക്കുന്ന തരത്തിലുള്ള ഇലക്ട്രോണിക് ഗെയിമുകള്‍ സംബന്ധിച്ച് മുന്നറിയിപ്പുമായി അബുദാബി പൊലീസ്. മാതാപിതാക്കള്‍ ഇത്തരം ഗെയിമുകളുടെ ദൂഷ്യവശങ്ങള്‍ കൃത്യമായി കുട്ടികളെ മനസിലാക്കണമെന്ന് അബുദാബി പൊലീസ് മാതാപിതാക്കള്‍ക്ക് നിര്‍ദേശം നല്‍കി. ഇത്തരം ഗെയിമുകള്‍ക്ക് അടിമകളാകുന്ന കുട്ടികളില്‍ ഗുരുതരമായ പ്രത്യാഘാതങ്ങളാണ് ഉണ്ടാകാറുള്ളത്.
ഒറ്റപ്പെട്ട് ജീവിക്കുക, മറ്റുള്ളവരുമായി സൗഹൃദങ്ങള്‍ ഇല്ലാതാവുക, യാന്ത്രി കമായ ജീവിതം ഇവയെല്ലാമാണ് ഇത്തരം കുട്ടികളുടെ രീതി. രക്ഷിതാക്കളുടെ സ്മാര്‍ട്ട് ഫോണുകളില്‍ നിന്ന് പോലും മക്കള്‍ ഇത്തരം ഗെയിമുകള്‍ കളിക്കുന്നു. ഈ സാഹചര്യത്തില്‍ മാതാപിതാക്കള്‍ തങ്ങളുടെ സ്മാര്‍ട്ട് ഫോണ്‍ ഉള്‍പ്പെടെ ഉള്ള ഇലക്ട്രോണിക് ഉപകരണങ്ങളില്‍ കുട്ടികള്‍ ഗെയിമുകള്‍ കളിക്കുന്നുണ്ടോ എന്ന് നിരീക്ഷിക്കണമെന്ന് അധികൃതര്‍ അറിയിച്ചു.
കുട്ടികളുടെ ഓണ്‍ലൈന്‍ പ്രവര്‍ത്തനങ്ങള്‍ മാതാപിതാക്കള്‍ ശ്രദ്ധിക്കണം. കൂടാതെ അവരെ ഭീഷണിപ്പെടുത്താനോ ബ്ലാക്ക് മെയില്‍ ചെയ്യാനോ ആരെങ്കിലും ശ്രമിച്ചാല്‍ അക്കാര്യം പൊലീസിനെ അറിയിക്കാനും കുട്ടികളെ മാതാപിതാക്കള്‍ പ്രോത്സാഹിപ്പിക്കണം.
അമന്‍ സര്‍വീസ് നമ്പറായ 8002626 (AMAN2626) എന്ന ഹോട്ട്ലൈന്‍ നമ്പറില്‍ വിളിച്ചറിയിക്കുകയോ 2828 എന്ന നമ്പരില്‍ സന്ദേശങ്ങള്‍ വഴിയോ പരാതികള്‍ അറിയിക്കാനും നിര്‍ദേശിച്ചു. [email protected] എന്ന ഇമെയില്‍ വഴിയും പരാതി നല്‍കാം. കൂടാതെ അബുദാബി ജനറല്‍ കമാന്‍ഡിന്റെ സ്മാര്‍ട്ട് ആപ്ലിക്കേഷന്‍ വഴിയും പരാതികള്‍ നല്‍കാം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.