ന്യൂഡല്‍ഹി: വാട്സ്ആപ്പ് സ്വകാര്യ നയം നടപ്പാക്കുന്നത് മെയ് 15 വരെ നീട്ടിവച്ചു. രാജ്യാന്തര തലത്തിൽ വൻ തോതിൽ പ്രതിഷേധം ഉണ്ടായതിനെത്തുടർന്നാണ് ഈ തീരുമാനം. വ്യക്തിഗത സന്ദേശങ്ങള്‍ എല്ലായ്പ്പോഴും എന്‍ക്രിപ്റ്റ് ചെയ്തിട്ടുണ്ടെന്നും അത് സ്വകാര്യമായി തുടരുമെന്നും വാട്ട്സ്ആപ്പ് പറയുന്നു. ഫേസ്ബുക്കുമായി ഡാറ്റ പങ്കിടുന്ന രീതി പുതിയതല്ലെന്നും ഇത് വിപുലീകരിക്കാന്‍ പോകുന്നില്ലെന്നും വാട്സ്ആപ്പ് കൂട്ടിച്ചേര്‍ത്തു.
വാട്സ്ആപ്പ് പുതിയ നയം പ്രഖ്യാപിച്ചതോടെ വാട്സ്ആപ്പില്‍നിന്ന് ഒത്തിരിയേറെ ആളുകൾ മാറിയിരുന്നു. സിഗ്നല്‍, ടെലിഗ്രാം മുതലായ പ്ലാറ്റ്ഫോമുകളിലേക്കാണ് ആളുകള്‍ കൂട്ടത്തോടെ മാറിയത്. ഇതോടെ സ്വകാര്യ നയം നടപ്പാക്കുന്നത് വാട്സ്ആപ്പ് നീട്ടിവച്ചു. ആര്‍ക്കു സന്ദേശം അയയ്ക്കുന്നുവെന്നോ സന്ദേശ ത്തിലെ വിവരങ്ങള്‍ എന്താണെന്നോ മറ്റാര്‍ക്കും നല്‍കില്ല. ഇക്കാര്യങ്ങളില്‍ സ്വകാര്യതയുണ്ടാകുമെന്ന് വാട്സ്ആപ് അറിയിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.