കനത്ത കാറ്റിൽ ആടിയുലഞ്ഞ് ബോയിങ് 777 വിമാനം; അപകടത്തിന്റെ വക്കിൽ നിന്ന് രക്ഷപ്പെടൽ; വീഡിയോ ദൃശ്യം വൈറൽ

കനത്ത കാറ്റിൽ ആടിയുലഞ്ഞ് ബോയിങ് 777 വിമാനം; അപകടത്തിന്റെ വക്കിൽ നിന്ന് രക്ഷപ്പെടൽ; വീഡിയോ ദൃശ്യം വൈറൽ

ലണ്ടൻ: ജെറിറ്റ് കൊടുങ്കാറ്റിനെ തുടർന്ന് ബ്രിട്ടൻറെ പല ഭാഗങ്ങളിലും ശക്തമായ കാറ്റും കനത്ത മഴയും തുടരുകയാണ്. ഇത് വിമാന സർവീസുകളെയും ട്രെയിൻ ഗതാഗതത്തെയും സാരമായി ബാധിച്ചു. ഇതിനിടയിൽ മോശം കാലാവസ്ഥയിൽ അപകടത്തിൽപ്പെടാതെ കഷ്ടിച്ച് രക്ഷപ്പെട്ട് അമേരിക്കൻ വിമാനം. കനത്ത കാറ്റിൽ അപകടരമാംവിധം ബോയിങ് 777 വിമാനം ലണ്ടനിലെ ഹീത്രോ വിമാനത്താവളത്തിൽ ലാൻഡ് ചെയ്യുന്ന ദൃശ്യങ്ങൾ പുറത്തുവന്നു.

കനത്ത കാറ്റിൽ ആടിയുലഞ്ഞായിരുന്നു ലാൻഡിങ്. കനത്ത കാറ്റിൽ വിമാനത്തിൻറെ ചിറക് റൺവേയിൽ നിലത്തേക്ക് ചെരിയുന്നത് ദൃശ്യങ്ങളിലുണ്ട്. എന്നാൽ, മറ്റു പ്രശ്നങ്ങളില്ലാത്ത ലാൻഡ് ചെയ്യിപ്പിക്കാൻ പൈലറ്റിന് സാധിച്ചു. പത്ത് സെക്കൻഡോളം നീണ്ടതായിരുന്നു കാറ്റിൽ ആടിയുലഞ്ഞുള്ള ലാൻഡിങ്. പ്രതികൂല കാലാവസ്ഥയെ തുടർന്ന് ഹീത്രൂ വിമാനത്താവളത്തിൽ നിരവധി വിമാനങ്ങൾ റദ്ദാക്കിയിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.