മത സ്പര്‍ദയുണ്ടാക്കാൻ വ്യാജപ്രചാരണം; കേരള കൗൺസില്‍ ഓഫ് ചര്‍ച്ച്

മത സ്പര്‍ദയുണ്ടാക്കാൻ വ്യാജപ്രചാരണം; കേരള കൗൺസില്‍ ഓഫ് ചര്‍ച്ച്

മലപ്പുറം: ഉച്ചഭാഷിണി ഉപയോഗിച്ചുള്ള മുസ്ലീം പള്ളികളിലെ ബാങ്ക് വിളി നിരോധിക്കണമെന്നാവശ്യപ്പെട്ട് ക്രൈസ്തവ സംഘടനകളുടെ പേരില്‍ വ്യാജ പ്രചരണം നടത്തുന്നു എന്ന് പരാതി. കേരള ഇന്‍റര്‍ ചര്‍ച്ച് ലെയ്റ്റി കൗൺസിലിന്‍റെ പേരിലാണ് ഇത്തരത്തില്‍ പ്രചാരണം നടക്കുന്നത്. മത സ്പര്‍ദയുണ്ടാക്കാൻ ഉദ്ദേശിച്ചുള്ള വ്യാജപ്രചാരണങ്ങള്‍ക്കെതിരെ കേരള കൗൺസില്‍ ഓഫ് ചര്‍ച്ച് രംഗത്തെത്തി.

ഇത്തരത്തിലുള്ള ബാങ്ക് വിളി കേന്ദ്ര സര്‍ക്കാര്‍ നിരോധിക്കണമെന്നാണ് നോട്ടീസിലെ പ്രധാന ആവശ്യം. ബാങ്ക് വിളി മറ്റ് മതസ്ഥരെ നിന്ദിക്കലാണെന്നും ശബ്ദമലിനീകരണമാണെന്നും നോട്ടീസില്‍ പറയുന്നു. കേന്ദ്ര സർക്കാർ വേണ്ട നടപടികൾ സ്വീകരിച്ചില്ലെങ്കിൽ ബാങ്കുവിളിക്കെതിരെ സുപ്രീം കോടതിയില്‍ പോകുമെന്നും നോട്ടീസിലുണ്ട്.

മതങ്ങൾ തമ്മിലുള്ള ഐക്യം ഇല്ലാതാക്കാൻ ആരൊക്കയോ ബോധപൂർവം നടത്തിയ നാടകം ആണ് ഇതെന്നും കേരള കൗൺസില്‍ ഓഫ് ചര്‍ച്ച് ആവശ്യപ്പെട്ടു. വ്യാജ പ്രചാരണത്തിനെതിരെ കേന്ദ്ര-സംസ്ഥാന ഇന്‍റലിജൻസ് വിഭാഗം അന്വേഷണം തുടങ്ങിയിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.