പുതുവര്‍ഷത്തില്‍ ഈ സ്ഥലങ്ങളിലേയ്ക്ക് യാത്ര പോയാലോ !

പുതുവര്‍ഷത്തില്‍ ഈ സ്ഥലങ്ങളിലേയ്ക്ക് യാത്ര പോയാലോ !

യാത്ര പോകാന്‍ ആഗ്രഹിക്കാത്താവരായി ആരും തന്നെ ഉണ്ടാവില്ല. ഓരോ യാത്രയും ജീവിതത്തിലെ ഏറ്റവും മികച്ച അനുഭവങ്ങളായിരിക്കും നമുക്ക് സമ്മാനിക്കുക. ഏത് നാട്ടിലേക്കായാലും ഓരോ യാത്രയും ഓരോ കഥകള്‍ നമ്മെ പഠിപ്പിക്കും. അങ്ങനെയുള്ളപ്പോള്‍ പുതുവര്‍ഷത്തിലും നമ്മള്‍ യാത്രയെ മറക്കരുത്. ഒട്ടുമിക്ക മലയാളികളും ഇപ്പോള്‍ തന്നെ യാത്രയില്‍ ആയിരിക്കും.

അങ്ങനെയെങ്കില്‍ സ്ഥിരം ലൊക്കേഷനുകള്‍ ഒന്ന് മാറ്റിപിടിക്കാം. ഇന്ന് കേരളത്തില്‍ ഏറെ ജനകീയമായ ടൂറിസം കേന്ദ്രങ്ങളില്‍ ഒട്ടുമിക്ക ഇടത്തും നമ്മളില്‍ പലരും ഒരുപാട് തവണ പോയതായിരിക്കും. പിന്നെ ഈ പുതുവര്‍ഷത്തിലെ യാത്രയ്ക്ക് എന്താണ് പ്രസക്തി എന്നല്ലേ നിങ്ങള്‍ ആലോചിക്കുന്നത്. അതുകൊണ്ടാണ് സ്ഥിരം ലൊക്കേഷനുകള്‍ ഒന്ന് മാറി ചിന്തിക്കാമെന്ന് പറഞ്ഞത്.

കോവളം

അന്താരാഷ്ട്ര പ്രസിദ്ധിയാര്‍ജിച്ച കേരളത്തിലെ ബീച്ച് ആണ് കോവളം. പ്രധാന തീരം കൂടാതെ ചന്ദ്രക്കല ആകൃതിയില്‍ മറ്റ് മൂന്ന് തീരങ്ങള്‍ കൂടിയുണ്ട് ഇവിടെ. നീന്തലും, വെയില്‍ കായലും, ആയുര്‍വേദ സൗന്ദര്യ സംരക്ഷണം, തിരുമ്മല്‍, കട്ടമരത്തില്‍ കടല്‍യാത്ര തുടങ്ങി ഒട്ടേറെ സാധ്യതകളുണ്ട് ഇവിടെ സഞ്ചാരികള്‍ക്കായി.

ചെലവു കുറഞ്ഞ കോട്ടജുകള്‍, ആയുര്‍വേദ ചികിത്സാ കേന്ദ്രങ്ങള്‍, നീന്തല്‍ക്കുളങ്ങള്‍, യോഗ, ആയുര്‍വേദ തിരുമ്മല്‍ കേന്ദ്രങ്ങള്‍, റിസോര്‍ട്ടുകള്‍ എന്നിങ്ങനെ കോവളത്ത് വിനോദ സഞ്ചാരികള്‍ക്ക് ലഭിക്കാത്ത സൗകര്യങ്ങളില്ല.

കുമരകം

കേരളത്തിന്റെ മാത്രം പ്രത്യേകതയായ ബാക്ക് വാട്ടര്‍ ടൂറിസത്തിന്റെ അനന്ത സാധ്യതകള്‍ തെളിഞ്ഞു നില്‍ക്കുന്ന ഇടമാണ് കുമരകം. വേമ്പനാട് കായല്‍ തീരത്ത് സ്ഥിതി ചെയ്യുന്ന പച്ചപ്പ് നിറഞ്ഞ ദ്വീപുകളുടെ സമൂഹമാണിത്. കോട്ടയത്ത് നിന്ന് 12 കിലോമീറ്റര്‍ പിന്നിട്ടാല്‍ കുമരകത്ത് എത്തിച്ചേരാം. സമുദ്ര നിരപ്പിന് താഴെ സ്ഥിതി ചെയ്യുന്നതിനാല്‍ തന്നെ കേരളത്തിന്റെ നെതര്‍ലാന്‍ഡ്‌സ് എന്നും ഈ മേഖല അറിയപ്പെടുന്നു.

ബേക്കല്‍ കോട്ട

കാസര്‍ഗോഡ് ജില്ലയിലാണ് വിശാലമായ ബേക്കല്‍ കോട്ട സ്ഥിതി ചെയ്യുന്നത്. കേരളത്തിലെ വന്‍ കോട്ടകളില്‍ ഒന്നായ ബേക്കല്‍ ശ്രദ്ധാപൂര്‍വം സംരക്ഷിച്ചു വരികയാണ്. സമുദ്ര നിരപ്പില്‍ നിന്നും 130 അടി ഉയരത്തിലാണ് ബേക്കല്‍ കോട്ട സ്ഥിതി ചെയ്യുന്നത്. കടലിനോടു ചേര്‍ന്നുള്ള കുത്തനെയുള്ള കുന്നിലാണ് കോട്ട നിര്‍മ്മിച്ചിരിക്കുന്നത്.

തുഷാര ഗിരി

കോഴിക്കോട് ജില്ലയിലെ കോടഞ്ചേരി എന്ന സ്ഥലത്തുള്ള ഒരു വെള്ളച്ചാട്ടമാണ് തുഷാര ഗിരി വെള്ളച്ചാട്ടം. മഞ്ഞണിഞ്ഞ മലകള്‍ എന്ന് അര്‍ത്ഥം വരുന്ന തുഷാര ഗിരി പശ്ചിമ ഘട്ടത്തിന്റെ താഴ്‌വരയിലാണ് നിലകൊള്ളുന്നത്. പ്രകൃതി സുന്ദരമായ ഈ വെള്ളച്ചാട്ടത്തിലേക്കുള്ള യാത്ര ഏതാണ്ട് ഒരു ചെറിയ രീതിയിലുള്ള ട്രെക്കിങ് തന്നെയാണ്. നവംബര്‍ വരെയുള്ള കാലയളവാണ് ഏറ്റവും മികച്ച സമയമെങ്കിലും ജനുവരിയിലും ഇവിടെ വിനോദ സഞ്ചാരികള്‍ ഏറെയാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.