2024 പാരിസ് ഒളിംപിക്‌സിന് യോഗ്യത തേടി ഇന്ത്യന്‍ ഹോക്കി വനിത ടീം; 18 അംഗ ടീമിനെ പ്രഖ്യാപിച്ചു

2024 പാരിസ് ഒളിംപിക്‌സിന് യോഗ്യത തേടി ഇന്ത്യന്‍ ഹോക്കി വനിത ടീം; 18 അംഗ ടീമിനെ പ്രഖ്യാപിച്ചു

ഡല്‍ഹി: 2024ല്‍ നടക്കുന്ന പാരിസ് ഒളിപിംക്‌സിന് യോഗ്യത ലക്ഷ്യമിട്ട് ഇന്ത്യന്‍ ഹോക്കി വനിതകള്‍ ഇറങ്ങുന്നു. ഇതിനായി 18 അംഗ ടീമിനെ ദേശീയ ഹോക്കി ഫെഡറേഷന്‍ പ്രഖ്യാപിച്ചു. ജനുവരി 13 മുതല്‍ 19 വരെയാണ് യോഗ്യതാ മല്‍സരങ്ങള്‍ നടക്കുക.

ലോക ഹോക്കി ഫെഡറേഷന്റെ ഗോള്‍കീപ്പര്‍ ഓഫ് ദ അവാര്‍ഡ് മൂന്നാം തവണ സ്വന്തമാക്കിയ ഗോള്‍കീപ്പര്‍ സവിതയെ നായികയായും അടുത്തിടെ മുന്നൂറു മല്‍സരങ്ങള്‍ പൂര്‍ത്തിയാക്കി റെക്കോര്‍ഡിട്ട ഇന്ത്യയുടെ മുന്‍നിരതാരം വന്ദന ഖട്ടറിയയെ ഉപനായികയായും നിയമിച്ചിട്ടുണ്ട്.

ജര്‍മനി, ജപ്പാന്‍, ചിലി, ചെക്ക് റിപ്പബ്ലിക് ടീമുകള്‍ എ ഗ്രൂപ്പില്‍ പരസ്പരം മല്‍സരിക്കും.

അന്താരാഷ്ട്ര ഹോക്കി ഫെഡറേഷന്‍ സംഘടിപ്പിക്കുന്ന യോഗ്യതാ മല്‍സരങ്ങളിലെ ആദ്യ മൂന്ന് സ്ഥാനക്കാര്‍ക്കാണ് ഒളിംപിക്‌സിന് യോഗ്യത ലഭിക്കുക. റാഞ്ചിയിലാണ് യോഗ്യതാ മല്‍സരങ്ങള്‍ നടക്കുക.

ജര്‍മനി, ജപ്പാന്‍, ചിലി, ചെക്ക് റിപ്പബ്ലിക് ടീമുകള്‍ എ ഗ്രൂപ്പില്‍ പരസ്പരം മല്‍സരിക്കും. അമേരിക്ക, ന്യൂസിലന്‍ഡ്, ഇറ്റലി അടങ്ങുന്ന ബി ഗ്രൂപ്പിലാണ് ഇന്ത്യ. 13ന് ആദ്യ യോഗ്യതാ മല്‍സരത്തില്‍ അമേരിക്കയെ നേരിടുന്ന ഇന്ത്യ തുടര്‍ന്ന് 14ന് ന്യൂസിലന്‍ഡിനെയും 16ന് ഇറ്റലിയെയും നേരിടും.

ഇന്ത്യന്‍ ടീം ഇങ്ങനെ

ഗോള്‍ കീപ്പര്‍മാര്‍: സവിത, ബിച്ചു ദേവി ഖാരിബം
പ്രതിരോധം: നിക്കി പ്രധാന്‍, ഉദിത, ഇഷിക ചൗധരി, മോണിക.

മധ്യനിര: നിഷ, വൈഷ്ണവി വിറ്റല്‍ ഫാല്‍കെ, നേഹ, നവ്‌നീത് കോര്‍, സലിമ ടെറ്റെ, സോണിക, ജ്യോതി, ബ്യൂട്ടി ഡംഗ്ഡംഗ്.

മുന്‍നിര: ലല്‍റെംസിയാമി, സങ്കീത കുമാരി, ദീപിക, വന്ദന ഖട്ടറിയ


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.