ദുബായ്: ഒറ്റത്തവണ മാത്രം ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകളും ഉല്‍പന്നങ്ങളും ദുബായില്‍ ജനുവരി ഒന്നു മുതല്‍ നിരോധിച്ച് ഉത്തരവായി. ദുബായ് കിരീടാവകാശിയും എക്സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമാണ് ഉത്തരവ് പുറത്തിറക്കിയത്.
ഭക്ഷണ വിതരണ പാക്കേജിങ് സാമഗ്രികള്‍, പഴം, പച്ചക്കറി പൊതിയുന്ന വസ്തു (), കട്ടിയുള്ള പ്ലാസ്റ്റിക് കവറുകള്‍, പ്ലാസ്റ്റിക് പാത്രങ്ങള്‍, ഭാഗികമായോ പൂര്‍ണമായോ പ്ലാസ്റ്റിക് കൊണ്ട് നിര്‍മിച്ച പാക്കേജിംഗ് സാമഗ്രികള്‍ എന്നിവ നിരോധിച്ചവയില്‍ പെടുന്നു. അതേസമയം പച്ചക്കറികള്‍, മാംസം, മത്സ്യം, ചിക്കന്‍, ധാന്യങ്ങള്‍, റൊട്ടി എന്നിവ പൊതിയാന്‍ ഉപയോഗിക്കുന്ന നേര്‍ത്ത പ്ലാസ്റ്റിക് ബാഗുകളെ നിരോധനത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
2025 ജനുവരി ഒന്ന് മുതല്‍, ടേബിള്‍ കവറുകള്‍, കപ്പുകള്‍, സ്‌റ്റൈറോഫോം ഭക്ഷണ പാത്രങ്ങള്‍, പ്ലാസ്റ്റിക് സ്ട്രോകള്‍ തുടങ്ങിയ ഉല്‍പന്നങ്ങള്‍ നിരോധിക്കും. 2026 ജനുവരി ഒന്ന് മുതല്‍, പ്ലാസ്റ്റിക് പ്ലേറ്റുകള്‍, പ്ലാസ്റ്റിക് ഭക്ഷണ പാത്രങ്ങള്‍, പ്ലാസ്റ്റിക് ടേബിള്‍വെയര്‍, പാനീയ കപ്പുകള്‍ എന്നിവ ഉള്‍പ്പെടെയുള്ളവയിലേക്ക് നിരോധനം വ്യാപിക്കും.
നിയമം ലംഘിക്കുന്നവര്‍ക്ക് 200 ദിര്‍ഹം പിഴ ചുമത്തും. ഒരു വര്‍ഷത്തിനുള്ളില്‍ നിയമ ലംഘനം ആവര്‍ത്തിച്ചാല്‍ പിഴ ഇരട്ടിയാക്കും. ഇത് പരമാവധി 2,000 ദിര്‍ഹം ആയിരിക്കും. പരിസ്ഥിതി സംരക്ഷിക്കാന്‍ വേണ്ടിയാണ് പ്ലാസ്റ്റിക് നിരോധനം നടപ്പിലാക്കുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി. ഒറ്റത്തവണ ബാഗുകളുടെ നിരോധനം നടപ്പാകുന്നതോടെ സാധനങ്ങള്‍ വാങ്ങുന്നതിന് സ്വന്തമായി ബാഗ് കൊണ്ടുവരണം അല്ലെങ്കില്‍, പുനരുപയോഗിക്കാവുന്ന ബാഗിനായി പണം നല്‍കേണ്ടിവരും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.