മാനന്തവാടി: കെ.സി.വൈ.എം മാനന്തവാടി രൂപതയുടെ 29ാം വാർഷിക സെനറ്റും പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പും 2024 ജനുവരി 2 ചൊവ്വാഴ്ച്ച ദ്വാരക പാസ്റ്ററൽ സെന്ററിൽ വെച്ച് നടന്നു. കെ.സി.വൈ.എം മാനന്തവാടി രൂപത പ്രസിഡന്റ് ജസ്റ്റിൻ ലൂക്കോസ് നീലംപറമ്പിൽ അധ്യക്ഷത വഹിച്ച പൊതുസമ്മേളനം മുൻ മണിമൂളി മേഖല പ്രസിഡന്റും കെ.സി.ബി.സി യുടെ 2018 ലെ മികച്ച യുവജന പ്രവർത്തകനുള്ള അവാർഡ് ജേതാവുമായ സന്തോഷ് ചെട്ടിശേരി സെനറ്റ് സമ്മേളനം ഉദ്ഘാടനം ചെയ്തു.
കെ.സി.വൈ.എം മാനന്തവാടി രൂപത ഡയറക്ടർ ഫാ. സാന്റോ അമ്പലത്തറ ആമുഖ പ്രഭാഷണം നടത്തി. കെ.സി.വൈ.എം സംസ്ഥാന വൈസ് പ്രസിഡന്റ് ഗ്രാലിയ അന്ന അലക്സ് വെട്ടുകാട്ടിൽ ആശംസ അറിയിച്ച് സംസാരിച്ചു. മേഖല - രൂപത റിപ്പോർട്ട് അവതരണം, സംഘടന ചർച്ചകൾ, 2024 വർഷത്തെ രൂപത ഭാരവാഹികളുടെ തെരെഞ്ഞെടുപ്പ് എന്നിവ നടന്നു.
രൂപത പ്രസിഡന്റായി ജിഷിൻ മുണ്ടക്കാത്തടത്തിൽ, വൈസ് പ്രസിഡന്റ് ബെറ്റി അന്ന ബെന്നി പുതുപ്പറമ്പിൽ, ജനറൽ സെക്രട്ടറി ടിജിൻ ജോസഫ് വെള്ളപ്ലാക്കിൽ, സെക്രട്ടറിമാരായി അമ്പിളി സണ്ണി കുറുബാലക്കോട്ട്, ഡെലിസ് സൈമൺ വയലുങ്കൽ, ട്രഷറർ ജോബിൻ ജോയ് തുരുത്തേൽ, കോർഡിനേറ്റർ ജോബിൻ തടത്തിൽ എന്നിവരെ തെരഞ്ഞെടുത്തു. സംയുക്ത സിൻഡിക്കേറ്റിൽ അധികാര കൈമാറ്റം നടന്നു.
രൂപത ജനറൽ സെക്രട്ടറി അഭിനന്ദ് കൊച്ചുമലയിൽ, വൈസ് പ്രസിഡന്റ് മെലിൻ ആന്റണി പുളിക്കയിൽ, സെക്രട്ടറിമാരായ ബെറ്റി അന്ന ബെന്നി പുതുപ്പറമ്പിൽ, ടിജിൻ ജോസഫ് വെള്ളപ്ലാക്കിൽ, ട്രഷറർ ബിബിൻ പിലാപ്പിള്ളിയിൽ, ആനിമേറ്റർ സി. ബെൻസി ജോസ് എസ്. എച്ച്, രൂപത സിൻഡിക്കേറ്റ് സംസ്ഥാന സെനറ്റ് സിൻഡിക്കേറ്റ് അംഗങ്ങൾ എന്നിവർ നേതൃത്വം നൽകി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26