ദുബായ്: എക്സ്പോ 2020ക്ക് മുന്നോടിയായി പവലിയനുകള്‍ തുറക്കുന്നു. എക്സ്പോ നഗരിയിലെ പരിസ്ഥിതി സൗഹൃദ രൂപകൽപനകൾ നേരിട്ടു കാണുന്നതിനായി സുസ്ഥിരത പവിലിയനുകളാണ് ജനുവരി 22 മുതൽ മൂന്നുമാസത്തേക്ക് തുറക്കുന്നത്. എക്സ്പോ 2020 ഒക്ടോബറിലാണ് ആരംഭിക്കുന്നതെങ്കിലും പവലിയന്‍സ് പ്രീമിയർ അടുത്തയാഴ്ച ആരംഭിക്കുകയാണ്. 25 ദിർഹമാണ് ടിക്കറ്റ് നിരക്ക്.
യു.എ.ഇ നിവാസികൾക്കും വിനോദസഞ്ചാരികൾക്കും ജനുവരി 22 മുതൽ ഏപ്രിൽ 10 വരെ എക്സ്പോ 2020 ദുബായുടെ ടെറ -സുസ്ഥിരത പവിലിയൻ സന്ദർശിക്കാം. https://expo2020dubai.com/en/pavilions-premiere എന്ന ലിങ്ക് വഴി ഓൺലൈനായും ടിക്കറ്റുകള്‍ ലഭിക്കും. പവലിയനില്‍ നേരിട്ടെത്തിയാല്‍ ടിക്കറ്റ് കിട്ടില്ല.കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും പ്രവേശനം. അതുകൊണ്ടാണ് ഓണ്‍ലൈനില്‍ നേരത്തെ ബുക്ക് ചെയ്യണമെന്നുളള നിർദ്ദേശം അധികൃതർ വ്യക്തമാക്കിയത്.
ജനുവരി 22 മുതൽ ഏപ്രിൽ 10 വരെയാണ് സന്ദർശന സമയം. ചൊവ്വ മുതൽ വ്യാഴം വരെയുള്ള ദിവസങ്ങളിൽ ഉച്ചകഴിഞ്ഞ് മൂന്ന് മുതൽ ഒമ്പതുവരെയാണ് പ്രവേശനം. വാരാന്ത്യങ്ങളിൽ വൈകീട്ട് നാലുമുതൽ 10 വരെയും പവലിയൻ പ്രവർത്തിക്കും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.