ന്യൂഡല്‍ഹി: പ്രതിക്ഷ വിശാല സഖ്യമായ ഇന്ത്യ മുന്നണിയുടെ കണ്‍വീനര്‍ സ്ഥാനം ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന് നല്‍കിയേക്കും. ഇത് സംബന്ധിച്ച് മുന്നണി ഉടന്‍ തീരുമാനമെടുക്കുമെന്നാണ് സൂചന. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ സഖ്യത്തിന്റെ അധ്യക്ഷനോ ചെയര്‍പേഴ്സണോ ആയേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
അവസാനമായി നടന്ന മുന്നണി യോഗത്തിന് ശേഷം നിതീഷ് കുമാര്‍ ചില സമ്മര്‍ദ നീക്കങ്ങള്‍ നടത്തിയിരുന്നു. നിതീഷ് എന്‍ഡിഎയിലേക്ക് തിരികെ പ്രവേശിച്ചാല്‍ അത് ഇന്ത്യ മുന്നണിയുടെ ഭാവിയെ തന്നെ ബാധിക്കുമെന്ന് ചില പ്രതിപക്ഷ നേതാക്കള്‍ കോണ്‍ഗ്രസിന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
രാഹുല്‍ ഗാന്ധിയുടെ ഭാരത് ന്യായ് യാത്ര ആരംഭിക്കാനിരിക്കെ പ്രതിപക്ഷ സഖ്യത്തില്‍ വിള്ളല്‍ വീഴാന്‍ കോണ്‍ഗ്രസും ആഗ്രഹിക്കുന്നില്ല. നിതീഷിന് മുന്നണി കണ്‍വീനര്‍ സ്ഥാനം നല്‍കുന്നതില്‍ ആദ്യം താല്‍പര്യം പ്രകടിപ്പിക്കാതിരുന്ന ആര്‍ജെഡിക്ക് ഇപ്പോള്‍ എതിര്‍പ്പില്ലെന്ന് നേതാക്കള്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഇക്കാര്യത്തില്‍ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ നിലപാട് നിര്‍ണായകമാകും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.