എസ്എംവൈഎം, കെസിവൈഎം പാലാ രൂപതയ്ക്ക് പുതിയ നേതൃനിര

എസ്എംവൈഎം, കെസിവൈഎം പാലാ രൂപതയ്ക്ക് പുതിയ നേതൃനിര

പാലാ: പാലാ രൂപതയുടെ 2024 പ്രവര്‍ത്തനവര്‍ഷത്തേയ്ക്കുള്ള പുതിയ എസ്എംവൈഎം, കെസിവൈഎം ഭാരവാഹികളുടെ തെരഞ്ഞെടുപ്പും, പ്രഥമ സെനറ്റും പാലാ അല്‍ഫോന്‍സാ കോളേജില്‍ വച്ച് നടന്നു.

പുതിയ പ്രസിഡന്റായി എഡ്വിന്‍ ജോസിയും വൈസ് പ്രസിഡന്റായി ടിന്‍സി ബാബുവും ജനറല്‍ സെക്രട്ടറി ആയി മിജോ ജോയിയും തെരഞ്ഞെടുക്കപ്പെട്ടു.

മാര്‍ട്ടിന്‍ വി രാജു (ഡെപ്യൂട്ടി പ്രസിഡന്റ്), ലിന്‍സെന്‍ ബ്ലസ്സന്‍ (സെക്രട്ടറി), ബില്‍നാ സിബി (ജോയിന്റ് സെക്രട്ടറി), അന്‍വിന്‍ സോണി (ട്രഷറര്‍) എന്നിവരാണ് മറ്റ് ഭാരവാഹികള്‍.

ഡിബിന്‍ ഡോമനിക്, റിയ തെരേസ് ജോര്‍ജ് എന്നിവര്‍ കെസിവൈഎം സംസ്ഥാന സിന്‍ഡിക്കേറ്റ് അംഗങ്ങളായും അഡ്വ. സാം സണ്ണി, പ്രതീക്ഷാ രാജ് എന്നിവര്‍ എസ്എംവൈഎം കൗണ്‍സിലര്‍മാരായും തെരഞ്ഞെടുക്കപ്പെട്ടു.

പുതിയ ഭാരവാഹികള്‍ രൂപതാ ഡയറക്ടര്‍ ഫാ. മാണി കൊഴുപ്പന്‍കുറ്റിയുടെ മുന്‍പില്‍ സത്യപ്രതിജ്ഞ ചൊല്ലി അധികാരമേറ്റു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26