ടെഹ്‌റാന്‍: 84 പേരുടെ മരണത്തിന് ഇടയാക്കിയ ഇരട്ട ബോംബ് സ്ഫാടനത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഐഎസ്‌ഐഎസ് തീവ്രവാദികള്‍. ഔദ്യോഗിക കണക്ക് പ്രകാരം 84 പേരുടെ മരണത്തിന് പുറമെ 284 പേര്‍ക്കാണ് സ്‌ഫോടനത്തില്‍ പരിക്കേറ്റിരിക്കുന്നത്. 1979ലെ കലാപത്തിന് ശേഷമുണ്ടാകുന്ന ഏറ്റവും വലിയ ആക്രമണമാണിത്.
മുന്‍ ഇറാന്‍ ജനറല്‍ ഖാസിം സുലൈമാനിയുടെ നാലാം ചരമവാര്‍ഷിക ദിനത്തില്‍ അദ്ദേഹത്തിന്റെ ഖബറിടത്തിങ്കല്‍ നടത്തിയ അനുസ്മരണ സമ്മേളനത്തിനിടെയാണ് സ്‌ഫോടനം നടത്തിയത്.
തീവ്ര സ്‌ഫോടക വസ്തുക്കളുമായി സമ്മേളന സ്ഥലത്ത് എത്തിയ രണ്ട് ചാവേര്‍ പോരാളികളാണ് സ്‌ഫോടനം നടത്തിയതെന്ന് ഐഎസ്‌ഐഎസ് അറിയിച്ചു.
2020 ജനുവരിയില്‍ ഇറാഖില്‍ യുഎസ് നടത്തിയ ഡ്രോണ്‍ ആക്രമണത്തിലാണ് സുലൈമാനി കൊല്ലപ്പെട്ടത്. അദ്ദേഹത്തിനോടുള്ള ആദര സൂചകമായി നടത്തിയ അനുസ്മരണ സമ്മേളനത്തില്‍ ആയിരത്തിലധികം പേര്‍ പങ്കെടുത്തിരുന്നു.
തലസ്ഥാനമായ ടെഹ്‌റാനില്‍ നിന്ന് ഏകദേശം 820 കിലോമീറ്റര്‍ തെക്കുകിഴക്കായി കെര്‍മാനിലുള്ള അദേഹത്തിന്റെ ശവകുടീരത്തിന് സമീപമായിരുന്നു സമ്മേളനം. ഒരേ സമയത്താണ് രണ്ട് സ്‌ഫോടനങ്ങളും ഉണ്ടായത്.
ഇറാഖിന്റെ ഏറ്റവും ശക്തരായ നേതാക്കളില്‍ ഒരാളായിരുന്നു രാജ്യത്തിന്റെ നയരൂപീകരണത്തില്‍ നിര്‍ണായക പങ്കുവഹിച്ച ഖാസീം സുലൈമാനി. റെവല്യൂഷനറി ഗാര്‍ഡ്‌സിന്റെ കമാന്‍ഡര്‍ കൂടിയായിരുന്നു അദേഹം.
ഖുദ്‌സ് സൈന്യത്തിന്റെ ചുമതലയും സുലൈമാനിക്കായിരുന്നു. അവരുമായി സഖ്യത്തിലുള്ള ഹമാസും ഹിസ്ബുള്ളയും ഉള്‍പ്പെടെയുള്ള എല്ലാ സംഘങ്ങള്‍ക്കും ആയുധങ്ങളും പിന്തുണയും നല്‍കുന്നത് ഖുദ്‌സ് ആണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.