ദുബായ്: ദുബായിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ് (ജിഡിആർഎഫ്‌എ) ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ 'The journey from the Desert to the stars' എന്ന പുസ്തകത്തിന്റെ പകർപ്പുകൾ ദുബായിൽ വരുന്ന കുട്ടികൾക്ക് സമ്മാനിക്കും.
സംരംഭത്തിന്റെ ഉദ്ഘാടനം കുട്ടികൾക്ക് പുസ്തകം സമ്മാനിച്ചു കൊണ്ട് മേധാവി ലഫ്റ്റനന്റ് ജനറൽ മുഹമ്മദ് അഹ്‌മദ് അൽ മർറി നിർവഹിച്ചു.ദുബൈ എമിറേറ്റിൽ ഹിസ് ഹൈനസ് അധികാരമേറ്റതിന്റെ 18-ാം വാർഷികാഘോഷത്തിന്റെ ഭാഗയാണ് ഇത്തരത്തിലുള്ള ഉദ്യമത്തിന് തുടക്കം കുറിച്ചത് .ദുബായ് വിമാനത്താവളങ്ങൾ വഴി എത്തുന്ന സമൂഹവുമായി, പ്രത്യേകിച്ച് കുട്ടികളുമായി ആശയവിനിമയം മെച്ചപ്പെടുത്തുകയാണ് ലക്ഷ്യമെന്ന് മേധാവി ലെഫ്റ്റനന്റ് ജനറൽ മുഹമ്മദ് അഹ്‌മദ് അൽ മർറി പറഞ്ഞു.
"ദുബായുടെ തനതായ ചരിത്രം വായിക്കാനും ശ്രദ്ധിക്കാനും കുട്ടികളെ പ്രോത്സാഹിപ്പിക്കാനുള്ള രക്ഷിതാക്കൾക്കുള്ള സന്ദേശമായി ഇത് കണക്കാക്കപ്പെടുന്നു,ഈ പുസ്തക വിതരണത്തിലൂടെ, എമിറേറ്റ് സാക്ഷ്യം വഹിച്ച വികസനത്തിന്റെയും നൂതനത്വത്തിന്റെയും പാതകളിലേക്ക് അവരെ പരിചയപ്പെടുത്തുന്നതിനൊപ്പം തന്നെ അവർക്ക് ശരിയായ രീതിയിൽ പ്രചോദിപ്പിക്കാനും പയനിയർമാരും പുതുമയുള്ളവരുമാകാൻ കഴിയുന്ന തരത്തിൽ അവർക്ക് പ്രചോദനാത്മകവും വിദ്യാഭ്യാസപരവുമായ സന്ദേശം നൽകാൻ ദുബായ് ജിഡിആർഎഫ്എ ശ്രമിക്കുന്നുവെന്ന് അദ്ദേഹം ഇത് സംബന്ധിച്ച വ്യക്തമാക്കി.
അറബിക്, ഇംഗ്ലീഷ് എന്നീ രണ്ട് ഭാഷകളിലാണ് പുസ്തകം കുട്ടികൾക്ക് നൽകുക.നൂതനമായ യാത്രാ പ്ലാറ്റ്‌ഫോമുകൾ സജീവമാക്കുന്നതും ഈ സംരംഭത്തിൽ ഉൾപ്പെടുന്നു. ദുബായ് വിമാനത്താവളങ്ങളിലൂടെയുള്ള യാത്രയിൽ കുട്ടികൾക്ക് സവിശേഷവും ആസ്വാദ്യകരവുമായ അനുഭവം പ്രദാനം ചെയ്യുന്നുണ്ട് . ലോകത്ത് ആദ്യമായി ഒരു എയർപോർട്ടിൽ കുട്ടികൾക്ക് മാത്രമായി സമർപ്പിക്കപ്പെട്ട എമിഗ്രേഷൻ കൗണ്ടർ സ്ഥാപിച്ചത് ദുബായ് വിമാനത്താവളത്തിലാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.