സിഡ്നി: കർദ്ദിനാൾ ജോർജ് പെല്ലിന്റെ ഒന്നാം ചരമവാർഷികത്തോടനുബന്ധിച്ച് ജനുവരി 10 ന് വൈകിട്ട് 5.30ന് സെന്റ് മേരീസ് കത്തീഡ്രലിൽ അർപ്പിക്കുന്ന ദിവ്യബലിക്ക് ആർച്ച് ബിഷപ്പ് ആന്റണി ഫിഷർ ഒപി മുഖ്യകാർമികനാകും.
2001-2014 കാലഘട്ടത്തിൽ സിഡ്‌നിയിലെ മുൻ ആർച്ച് ബിഷപ്പ് ആയിരുന്ന കർദ്ദിനാൾ പെല്ല് ഹിപ് സർജറി മൂലമുണ്ടായ സങ്കീർണതകളെ തുടർന്നാണ് മരണപ്പെട്ടത്. ജീവിതത്തിന്റെ നാനാതുറകളിൽ നിന്നുള്ള ആയിരക്കണക്കിന് ആളുകൾ കത്തീഡ്രലിൽ കർദ്ദിനാളിന്റെ സംസ്കാര ചടങ്ങിൽ പങ്കെടുത്തിരുന്നു.
മറ്റേതൊരു ഓസ്‌ട്രേലിയക്കാരേക്കാളും സ്വന്തം രാജ്യത്തിനായി കർദ്ദിനാൾ ജോർജ് പെല്ല് നടത്തിയ പ്രവർത്തനങ്ങളെ ആർച്ച് ബിഷപ്പ് ഫിഷർ അനുസ്മരിച്ചിരുന്നു. 2003 ഒക്ടോബറിൽ സിഡ്‌നി ആർച്ചുബിഷപ്പായിരിക്കെ ജോൺ പോൾ രണ്ടാമൻ മാർപാപ്പയാണ് അദേഹത്തെ കർദ്ദിനാളാക്കി ഉയർത്തിയത്. ശാരീരികമായും ബൗദ്ധികമായും സഭയുടെ ഉന്നതനായ വ്യക്തിത്വമായ കർദ്ദിനാൾ പെല്ലിനെ, 2014 ൽ വത്തിക്കാനിലെ സാമ്പത്തിക വിഭാഗത്തെ നയിക്കാൻ ഫ്രാൻസിസ് മാർപാപ്പ നിയമിച്ചു. അതിനു മുൻപ് മെൽബണിലെയും പിന്നീട് സിഡ്നിയിലെയും ആർച്ചുബിഷപ്പായി വർഷങ്ങളോളം സേവനമനുഷ്ഠിച്ചിരുന്നു.
വത്തിക്കാന്റെ സാമ്പത്തിക കാര്യങ്ങള്‍ക്കായുള്ള സെക്രട്ടേറിയറ്റിന്റെ മുന്‍ മേധാവിയായിരുന്ന കര്‍ദിനാള്‍ ജോര്‍ജ് പെല്‍ വ്യാജ ലൈംഗികാരോപണത്തിന്റെ പേരില്‍ 14 മാസത്തോളം ജയിലില്‍ കഴിഞ്ഞിരുന്നു. തുടര്‍ന്ന് നിരപരാധിയാണെന്ന് തെളിഞ്ഞതിനെ തുടര്‍ന്ന് ഓസ്‌ട്രേലിയന്‍ ഹൈക്കോടതി കുറ്റവിമുക്തനാക്കി. പ്രതിസന്ധിയുടെ ഘട്ടത്തില്‍ തനിക്ക് ശക്തി പകര്‍ന്ന ഏറ്റവും വലിയ ഉറവിടം പ്രാര്‍ത്ഥനയും ദൈവത്തിലുള്ള വിശ്വാസവുമായിരുന്നുവെന്ന് അദേഹം പറഞ്ഞിട്ടുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26