കാബൂള്‍: അഫ്ഗാനിലെ സുപ്രീം കോടതിക്ക് സമീപം വെടിവയ്പ്. രണ്ടു വനിതാ ജഡ്ജിമാര്‍ കൊല്ലപ്പെട്ടു. കാബൂളില്‍ ഇന്ന് രാവിലെയാണ് സംഭവം. താലിബാനും സര്‍ക്കാരും തമ്മില്‍ സമാധാന ചര്‍ച്ചകള്‍ ഒരു ഭാഗത്ത് നടക്കുമ്പോൾ തന്നെ അഫ്ഗാനില്‍ അക്രമവും പതിവായിരിക്കുകയാണ്. കാബൂളില്‍ പ്രമുഖരെ കൊലപ്പെടുത്തുന്ന നിരവധി ആക്രമണങ്ങളാണ് അടുത്തിടെയുണ്ടായത്. 2500 അമേരിക്കന്‍ സൈനികരെ കൂടി അഫ്ഗാനില്‍ നിന്ന് പിന്‍വലിക്കാന്‍ കഴിഞ്ഞദിവസം പെന്റഗണ്‍ തീരുമാനിച്ചിരുന്നു.
20 വര്‍ഷം മുൻപാണ് അമേരിക്കയുടെ അഫ്ഗാന്‍ അധിനിവേശം ആരംഭിച്ചത്. ലോകവ്യാപാര നിലയവും പെന്റഗണും ആക്രമിക്കപ്പെട്ടതിനെ തുടര്‍ന്നായിരുന്നു ഇത്. അതേസമയം ആക്രമണത്തിനു പിന്നില്‍ താലിബാനാണെന്ന് അഫ്ഗാന്‍ അധികൃതര്‍ കുറ്റപ്പെടുത്തി. എന്നാല്‍ താലിബാന്‍ ഇക്കാര്യം നിഷേധിച്ചു. അഫ്ഗാന്‍ സുപ്രീംകോടതിയില്‍ 200 വനിതാ ജഡ്ജിമാരാണുള്ളത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.