സ്ഥാനമൊഴിയുന്നതിന് മുമ്പ് സ്വർണ്ണ വണ്ടിയിൽ അവസാനമായി യാത്ര ചെയ്ത് ഡെന്മാർക് രാജ്ഞി

സ്ഥാനമൊഴിയുന്നതിന് മുമ്പ് സ്വർണ്ണ വണ്ടിയിൽ അവസാനമായി യാത്ര ചെയ്ത് ഡെന്മാർക് രാജ്ഞി

കോപൻഹേഗൻ: ജനുവരി 14 ന് സ്ഥാനമൊഴിയുന്നതിന് മുമ്പ് അവസാന പൊതു പരിപാടിയിൽ പ്രത്യക്ഷപ്പെട്ട് ഡെന്മാർക്ക് രാജ്ഞി മാർഗ്രേത II. പൊതുപരിപാടിക്കായി സ്വർണ്ണ വണ്ടിയിൽ ആണ് രാജ്ഞി എത്തിയത്. 83 വയസ്സുള്ള രാജ്ഞി ഡിസംബർ 31 നാണ് അപ്രതീക്ഷിതമായി രാജിവെക്കുമെന്ന് അറിയിച്ചത്. അരനൂറ്റാണ്ടിലേറെയായി ഭരിച്ചിരുന്ന സ്ഥാനമാണ് രാജ്ഞി ഒഴിയുന്നത്. സിംഹാസനം മൂത്ത മകൻ കിരീടാവകാശി ഫ്രെഡറിക്കിന് കൈമാറും.

അതേസമയം സിംഹാസനത്തിലെ രാജ്ഞിയുടെ അവസാന നാളുകൾ സമ്പത്തിന്റെയും ആഡംബരത്തിന്റെയും ചടങ്ങുകളുടെയും പതിവ് രാജകീയ പ്രദർശനങ്ങളാൽ നിറഞ്ഞിരുന്നു, അവസാന ചടങ്ങുകളിൽ തിങ്കളാഴ്ച അമലിയൻബർഗ് കൊട്ടാരത്തിൽ നടന്ന പുതുവത്സര വിരുന്നും ക്രിസ്റ്റ്യൻസ്ബോർഗ് കൊട്ടാരത്തിലെ സ്വീകരണവും ഉൾപ്പെടുന്നു.

അച്ഛനും രാജാവുമായിരുന്ന ഫ്രഡറിക് IX ന്റെ മരണത്തിന് പിന്നാലെ 1972 ലാണ് മാർഗ്രേത II, ഡെന്മാർക്കിന്റെ രാജ്ഞി പദത്തിലെത്തുന്നത്. തുടർന്ന് 52 കൊല്ലം സ്ഥാനംവഹിച്ചു. 2022 സെപ്റ്റംബറിൽ ബ്രിട്ടനിലെ എലിസബത്ത് II അന്തരിച്ചതോടെ, യൂറോപ്പിൽ ഏറ്റവുമധികം കാലം അധികാരത്തിലിരുന്ന ചക്രവർത്തിനി എന്ന നേട്ടം മാർഗ്രേത II സ്വന്തമായിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.