ദാവൂദ് ഇബ്രാഹിമിന്റെ കുടുംബ സ്വത്ത് ലേലം ചെയ്തത് രണ്ട് കോടി രൂപയ്ക്ക്

ദാവൂദ് ഇബ്രാഹിമിന്റെ കുടുംബ സ്വത്ത് ലേലം ചെയ്തത് രണ്ട് കോടി രൂപയ്ക്ക്

മുംബൈ: ദാവൂദ് ഇബ്രാഹിമിന്റെ കുടുംബ സ്വത്ത് ലേലം ചെയ്തത് രണ്ടു കോടി രൂപയ്ക്ക്.15,440 രൂപ കരുതല്‍ വിലയില്‍ സൂക്ഷിച്ചിരുന്ന സ്മഗ്ളേഴ്സ് ആന്‍ഡ് ഫോറിന്‍ എക്‌സ്‌ചേഞ്ച് മാനിപ്പുലേറ്റേഴ്‌സ് അതോറിറ്റി (സഫേമ)യാണ് ലേലം സംഘടിപ്പിച്ചത്. ദാവൂദ് ഇബ്രാഹിം കസ്‌കറിന്റെ പൂര്‍വിക ഗ്രാമമായ മഹാരാഷ്ട്രയിലെ രത്‌നഗിരി മുംബ്‌കെ ഗ്രാമത്തിലെ കാര്‍ഷിക പ്ലോട്ടുകളാണ് ലേലം ചെയ്തത്.

1.56 ലക്ഷം രൂപ വില നിശ്ചയിച്ചിരുന്ന മറ്റൊരു വസ്തു 3.28 ലക്ഷം രൂപയ്ക്ക് വിറ്റു. നാല് വസ്തുക്കളുടെ വില 19.2 ലക്ഷം രൂപയായി നിലനിര്‍ത്തി. ദാവൂദ് ഇബ്രാഹിമിന്റെ അമ്മ ആമിനബിയുടേതാണ് സ്വത്തുക്കള്‍ എന്നാണ് സഫേമ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നത്. ദാവൂദ് ഇബ്രാഹിമിനും കുടുംബാംഗങ്ങള്‍ക്കും എതിരായ കള്ളക്കടത്തും എന്‍ഡിപിഎസ് (നാര്‍ക്കോട്ടിക് ഡ്രഗ്‌സ് ആന്‍ഡ് സൈക്കോട്രോപിക് സബ്സ്റ്റന്‍സസ്) നിയമത്തിന്റെ ലംഘനവുമായി ബന്ധപ്പെട്ട കേസുകളുമായി ബന്ധപ്പെട്ടാണ് സഫേമ ഈ സ്വത്തുക്കള്‍ കണ്ടുകെട്ടിയത്.

നേരത്തെ 2017 ലും 2020 ലും ദാവൂദ് ഇബ്രാഹിമിന്റെ 17 ലധികം വസ്തുവകകള്‍ സഫേമ ലേലം ചെയ്തിരുന്നു. 2017ല്‍ ദാവൂദിന്റെ ഹോട്ടല്‍ റൗനക് അഫ്രോസ്, ഷബ്നം ഗസ്റ്റ് ഹൗസ്, ഭേന്തി ബസാറിനടുത്തുള്ള ദമര്‍വാല ബില്‍ഡിങിലെ ആറ് മുറികള്‍ എന്നിവയുള്‍പ്പെടെ ദാവൂദിന്റെ സ്വത്തുക്കള്‍ 11 കോടി രൂപയ്ക്കാണ് സഫേമ ലേലം ചെയ്തിരുന്നത്. 2020 ല്‍ ദാവൂദിന്റെ ആറ് സ്വത്തുക്കള്‍ കൂടി ലേലം ചെയ്തു. ആകെ 22.79 ലക്ഷം രൂപ ലഭിച്ചിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.