പെന്‍ഷന്‍ ചോദിക്കുന്നത് മാസപ്പടിയില്‍ നിന്നല്ല; നികുതിയില്‍ നിന്നാണ്: മറിയക്കുട്ടി

പെന്‍ഷന്‍ ചോദിക്കുന്നത് മാസപ്പടിയില്‍ നിന്നല്ല; നികുതിയില്‍ നിന്നാണ്: മറിയക്കുട്ടി

തിരുവനന്തപുരം: മാസപ്പടിയില്‍ നിന്നല്ല നികുതിയില്‍ നിന്നാണ് പെന്‍ഷന്‍ ചോദിക്കുന്നതെന്ന് അടിമാലി സ്വദേശി മറിയക്കുട്ടി. സേവ് കേരള ഫോറം തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിന് മുന്നില്‍ നടത്തിയ അവകാശ സംരക്ഷണ ധര്‍ണയില്‍ പങ്കെടുക്കുകയായിരുന്നു മറിയക്കുട്ടി. ക്ഷേമ പെന്‍ഷന്‍ കൃത്യമായി കൊടുക്കാന്‍ നടപടി ആവശ്യപ്പെട്ടാണ് ധര്‍ണ നടന്നത്.

ക്ഷേമ പെന്‍ഷന്‍ ലഭിക്കാത്തതിനെ തുടര്‍ന്ന് പിച്ചച്ചട്ടി എടുത്ത് പ്രതിഷേധിച്ച് ശ്രദ്ധ നേടിയ വ്യക്തിയാണ് മറിയക്കുട്ടി. തൃശൂരില്‍ ബിജെപി പരിപാടിയില്‍ പങ്കെടുത്തതിനെക്കുറിച്ചും മറിയക്കുട്ടി പ്രതികരിച്ചു. 'രാവിലെ കോണ്‍ഗ്രസും രാത്രി ബിജെപിയും ആണെന്നാണ് തന്നെക്കുറിച്ച് സിപിഎം പറയുന്നത്.

അത് തന്റെ പണി അല്ലെന്നും പാവപ്പെട്ടവര്‍ക്ക് പെന്‍ഷന്‍ വേണമെന്നും അവര്‍ പ്രതികരിച്ചു. കൂടാതെ പിണറായിയുടേത് അല്ലാത്ത എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടെ പരിപാടിക്കും താന്‍ പോകുമെന്നും അവര്‍ പറഞ്ഞു.

അനേകമാളുകള്‍ കേരളം ഭരിച്ചിട്ടുണ്ടെങ്കിലും ഇതുപോലെയൊരാള്‍ ഭരിച്ചിട്ടില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.