174 യാത്രക്കാരുമായി പറന്നുയർന്ന വിമാനത്തിൻറെ ഡോർ തകർന്നു; അടിയന്തര ലാൻഡിങ് നടത്തി അലാസ്ക എയർലൈൻസ്

174 യാത്രക്കാരുമായി പറന്നുയർന്ന വിമാനത്തിൻറെ ഡോർ തകർന്നു; അടിയന്തര ലാൻഡിങ് നടത്തി അലാസ്ക എയർലൈൻസ്

വാഷിംഗ്ടൺ: പറന്നുയർന്ന ഉടൻ തന്നെ വിമാനത്തിൻറെ ഡോർ തകർന്ന് തെറിച്ച് പോയതിനെ തുടർന്ന് അടിയന്തര ലാൻഡിങ് നടത്തി അലസ്ക എയർലൈൻ ബോയിങ്ങ് 737 വിമാനം. ഡോർ ഇളകിത്തെറിച്ച് ഫോണും മറ്റു വസ്തുക്കളും പുറത്തേക്ക് വീഴുന്ന ഭയാനകമായ ദൃശ്യങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്. ഡോർ തകർന്ന് കാബിനിൽ സമ്മർദ്ദം ഉയർന്നതിനെ തുടർന്ന് വെള്ളിയാഴ്ച വൈകീട്ടാണ് വിമാനം പോർട്ട്ലാൻറ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ അടിയന്തരമായി തിരിച്ചിറക്കിയത്.

വലിയ ശബ്ദം കേട്ടതിനെ തുടർന്ന് നോക്കിയപ്പോൾ വിമാനത്തിൽ വലിയൊരു ദ്വാരം ശ്രദ്ധയിൽപ്പെടുകയായിരുന്നു എന്ന് യാത്രക്കാർ പറഞ്ഞു. 16,000 അടി മുകളിൽ എത്തിയപ്പോളാണ് ഡോർ തകർന്നത്. ഡോറിനരികിൽ ഇരുന്ന കുട്ടി സമ്മർദ്ദം മൂലം പുറത്തേക്ക് വലിഞ്ഞ് ഷർട്ട് കീറിപ്പോവുകയും, ഡോറരികിലുള്ള സീറ്റ് തകരുകയും, യാത്രക്കാരുടെ ഫോണുകൾ തെറിച്ച് പോവുകയും ചെയ്തു.

174 യാത്രക്കാരും ആറ് ജീവനക്കാരുമാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. ആർക്കും പരിക്കുകളില്ല. സമൂഹമാധ്യമയായ 'എക്സിൽ' പ്രചരിച്ച വീഡിയോയിൽ ഡോർ തകർന്നതിനെ തുടർന്നുണ്ടായ ദ്വാരം കൃത്യമായി കാണാം. തിരിച്ചിറങ്ങിയ വിമാനത്തിൽ യാത്രക്കാർ ഓക്സിജൻ മാസ്ക് ധരിച്ച് ശാന്തരായിരിക്കുന്നതും വീഡിയോയിൽ വ്യക്തമാണ്


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.