തിരഞ്ഞെടുപ്പ് വിലക്ക്: ഡൊണാൾഡ് ട്രംപിന്റെ അപ്പീൽ സുപ്രീം കോടതി ഫെബ്രുവരി എട്ടിന് പരിഗണിക്കും

തിരഞ്ഞെടുപ്പ് വിലക്ക്: ഡൊണാൾഡ് ട്രംപിന്റെ അപ്പീൽ സുപ്രീം കോടതി ഫെബ്രുവരി എട്ടിന് പരിഗണിക്കും

ന്യൂയോര്‍ക്ക്: അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ വിലക്ക് ഏര്‍പ്പെടുത്തിക്കൊണ്ടുള്ള കൊളറാഡോ കോടതിയുടെ വിധിക്കെതിരെ ഡൊണാള്‍ഡ് ട്രംപിന്റെ അപ്പീലില്‍ വാദം കേള്‍ക്കാന്‍ യുഎസ് സുപ്രീം കോടതിയുടെ അനുമതി. ഫെബ്രുവരി എട്ടിനായിരിക്കും കേസില്‍ വാദം കേള്‍ക്കുന്നത്.

2021 ജനുവരി ആറിന് യു.എസ് ക്യാപിറ്റോളിന് നേരെ നടന്ന ആക്രമണത്തില്‍ ട്രംപിന് പങ്കുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ട്രംപിന് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ കോടതി വിലക്കേര്‍പ്പെടുത്തിയത്. 2024 ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ വീണ്ടും മത്സരിക്കാനൊരുങ്ങുവെയാണ് ട്രംപിന് കോടതിയില്‍ നിന്ന് തിരിച്ചടി നേരിടുന്നത്. വിധിക്കെതിരെ കഴിഞ്ഞയാഴ്ചയാണ് ട്രംപ് അപ്പീല്‍ സമര്‍പ്പിച്ചത്.

കോടതി വിധി പുറപ്പെടുവിച്ച മെയിന്‍ സ്റ്റേറ്റ് സെക്രട്ടറി ഷെന്ന ബെല്ലോസിന്റെ വിധി തള്ളിക്കളയണമെന്നും ട്രംപിന്റെ അഭിഭാഷകര്‍ മെയ്ന്‍ സുപ്പീരിയര്‍ കോടതിയോട് അഭ്യര്‍ത്ഥിച്ചു. പക്ഷപാതപരമായ തീരുമാനമാണ് ഷെന്ന ബെല്ലോസ് എടുത്തതെന്നും അഭിഭാഷകര്‍ ആരോപിക്കുന്നു.

കലാപത്തിലോ അക്രമത്തിലോ ഏര്‍പ്പെടുന്ന ഉദ്യോഗസ്ഥരെ അധികാര സ്ഥാനങ്ങള്‍ വഹിക്കുന്നതില്‍ നിന്ന് വിലക്കുന്ന യു.എസ് ഭരണഘടനയുടെ വ്യവസ്ഥ പ്രകാരമാണ് ട്രംപിന് വിലക്ക് ഏര്‍പ്പെടുത്തിയത്. അമേരിക്കയുടെ ചരിത്രത്തില്‍ ആദ്യമായാണ് അക്രമത്തില്‍ ഉള്‍പ്പെട്ടതിന്റെ പേരില്‍ ഒരു പ്രസിഡന്റ് സ്ഥാനാര്‍ത്ഥി അയോഗ്യനാക്കപ്പെടുന്നത്. യു.എസ് ക്യാപിറ്റോളിന് നേരെയുണ്ടായ ആക്രമണം ട്രംപിന്റെ അറിവോടെയും പിന്തുണയോടെയുമാണ് സംഭവിച്ചതെന്നാണ് ഷെന്ന ബെല്ലോസ് ചൂണ്ടിക്കാട്ടിയത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.