ഫേസ്ബുക്കിനും ട്വിറ്ററിനും പാര്‍ലമെന്റിറി സമിതിയുടെ സമന്‍സ്

ഫേസ്ബുക്കിനും ട്വിറ്ററിനും പാര്‍ലമെന്റിറി സമിതിയുടെ സമന്‍സ്

ന്യൂഡല്‍ഹി: സോഷ്യല്‍ മീഡിയ ദുരുപയോഗം ചെയ്യുന്നതുമായി ബന്ധപ്പെട്ട് ഫേസ്ബുക്കിനും, ട്വിറ്ററിനും പാര്‍ലമെന്റിറി സമിതി സമന്‍സ് അയച്ചു. കോണ്‍ഗ്രസ് നേതാവായ ശശി തരൂര്‍ ആണ് സമിതി അധ്യക്ഷന്‍. പൗരന്മാരുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും നവമാധ്യമങ്ങളിലെ ന്യൂസ് പ്ലാറ്റ്‌ഫോമുകള്‍ ദുരുപയോഗം ചെയ്യുന്നത് തടയുന്നതുമായി ബന്ധപ്പെട്ട വിഷയത്തിലാണ് പാര്‍ലമെന്ററി സമതിയുടെ നടപടി.

ഈ മാസം 21 ന് സമിതിക്ക് മുന്‍പാകെ ഹാജരാകാനാണ് നിര്‍ദ്ദേശം. പൗരന്മാരുടെ വ്യക്തിവിവരങ്ങള്‍ സംബന്ധിച്ച സുരക്ഷയെക്കുറിച്ച്‌ വിശിദീകരണം നൽകാനും സമിതി ആവശ്യപ്പെടും. കഴിഞ്ഞ ഒക്ടോബറില്‍ ഫേസ്ബുക്ക്, ട്വിറ്റര്‍ അധികൃതര്‍ സമിതിക്കു വിശദീകരണം നല്‍കിയിരുന്നു. 21 ന് ഫേസ്ബുക്കും ട്വിറ്ററും നല്‍കുന്ന വിശദീകരണത്തിന്റെ അടിസ്ഥാനത്തില്‍ സമിതി തുടര്‍ തീരുമാനങ്ങള്‍ എടുക്കും. വാട്‌സ് ആപ്പ് അവരുടെ സ്വകര്യതാ നയത്തില്‍ വരുത്തിയ മാറ്റവും 21 ന് പാര്‍ലമെന്ററി സമിതി പരിഗണിക്കും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.