ഗോൾഡൻ ഗ്ലോബിൽ തിളങ്ങി ഓപൻഹൈമർ; മികച്ച നടൻ കിലിയൻ മർഫി, എമ്മ സ്റ്റോൺ മികച്ച നടി

ഗോൾഡൻ ഗ്ലോബിൽ തിളങ്ങി ഓപൻഹൈമർ; മികച്ച നടൻ കിലിയൻ മർഫി, എമ്മ സ്റ്റോൺ മികച്ച നടി

വാഷിങ്ടൺ: എൺപത്തൊന്നാമത് ഗോൾഡൻ ഗ്ലോബ് പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. പുരസ്‌കാരങ്ങൾ വാരിക്കൂട്ടി ഓപൻഹൈമർ. ഡ്രാമ വിഭാഗത്തിൽ മികച്ച നടനുള്ള ഗോൾഡൻ ഗ്ലോബ് പുരസ്‌കാരം കിലിയൻ മർഫി നേടി. മ്യൂസിക്കൽ കോമഡി വിഭാഗത്തിൽ എമ്മ സ്റ്റോൺ മികച്ച നടിയായി. ഓപൻഹൈമറിലെ പ്രകടനത്തിന് റോബർട് ഡൗണി ജൂനിയർ മികച്ച സഹനടനായി.

മികച്ച സഹ നടനുള്ള അവാർഡ് ഓപ്പൺഹീമറിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച റോബർട്ട് ഡൗണി ജൂനിയർ സ്വന്തമാക്കി. മികച്ച സഹ നടിയായി തെരഞ്ഞെടുക്കപ്പെട്ടത് ദി ഹോൾഡോവേർസ് എന്ന ചിത്രത്തിലെ നായികാ കഥാപാത്രത്തെ അവതരിപ്പിച്ച ഡാവിൻ ജോയ് റാൻഡോൾഫാണ്.

ഐഎഫ്എഫ്‌കെയിൽ വരെ പ്രദർശനത്തിനെത്തിയ ചിത്രമായ അനാറ്റമി ഓഫ് എ ഫാളിന് മികച്ച ഇംഗ്ലീഷ് ഇതര ചിത്രത്തിനുള്ള പുരസ്‌കാരം ലഭിച്ചു. മികച്ച തിരക്കഥക്കുള്ള അവാർഡും ഈ ചിത്രം ജസ്റ്റിൻ ട്രീറ്റിന് നേടിക്കൊടുത്തു. ഇന്ത്യൻ ബോക്‌സ് ഓഫീസിൽ വരെ മികച്ച നേട്ടങ്ങൾ സ്വന്തമാക്കിയ ബാർബിക്ക് ഒമ്പത് നോമിനേഷനുകൾ ഉണ്ടായിരുന്നു. ഓപ്പൺഹീമറിനാകട്ടെ എട്ട് നോമിനേഷനുകളും ഉണ്ടായിരുന്നു.’ദി ബോയ് ആന്റ് ഹെറോൻ’ ആണ് മികച്ച അനിമേറ്റഡ് ചിത്രം.

ഈ വർഷം മുതൽ അവാർഡ് പട്ടികയിൽ പുതിയതായി ഉൾപ്പെടുത്തിയ ബോക്സ് ഓഫിസ് ആൻഡ് സിനിമാറ്റിക് അച്ചീവ്മെന്റ് പുരസ്കാരത്തിന് ബാർബി അർഹമായി. ബാർബിയിൽ ബില്ലി ഐലിഷ് ആലപിച്ച വാട്ട് വാസ് ഐ മേഡ് ഫോർ എന്ന ഗാനം ഒറിജനൽ സോങ് ആയി തിരഞ്ഞെടുക്കപ്പെട്ടു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.