രാഹുല്‍ മാങ്കൂട്ടത്തലിന്റെ അറസ്റ്റില്‍ വ്യാപക പ്രതിഷേധം; ശക്തമായി പ്രതികരിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍

രാഹുല്‍ മാങ്കൂട്ടത്തലിന്റെ അറസ്റ്റില്‍ വ്യാപക പ്രതിഷേധം; ശക്തമായി പ്രതികരിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍

ന്യൂഡല്‍ഹി: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കുട്ടത്തിലിന്റെ അറസ്റ്റില്‍ പ്രതികരിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാലും, കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍ എംപിയും മുന്‍ പ്രതിപക്ഷ നേതാവായ രമേശ് ചെന്നിത്തലയും.

കേരളത്തില്‍ നടക്കുന്ന പൊലീസ് രാജിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനായ രാഹുല്‍ മാങ്കൂട്ടത്തലിന്റെ അറസ്‌റ്റെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ പ്രതികരിച്ചു. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനെ അറസ്റ്റ് ചെയ്തതിലൂടെ സമരങ്ങള്‍ ഇല്ലാതാവുമെന്ന് കരുതേണ്ടെന്നും ഇത്തരം ഒരു നടപടി കമമ്യൂണിസ്റ്റ് മുഖ്യമന്ത്രിക്ക് ചേര്‍ന്നതല്ലെന്നും അദേഹം ഓര്‍മിപ്പിച്ചു.

സര്‍ സിപിയെപ്പോലും ലജിപ്പിക്കുന്ന കിരാത നടപടിയാണ് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിന്റെ നാടകീയമായ അറസ്റ്റെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍ എംപിയും പ്രതികരിച്ചു. സ്തുതിപാടകരാല്‍ ചുറ്റപ്പെട്ട മുഖ്യമന്ത്രി സമനില തെറ്റിയത് പോലെയാണ് പ്രവര്‍ത്തിക്കുന്നത്. ഇതിന് കനത്ത തിരിച്ചടി ഉണ്ടാകുമെന്നും സുധാകരന്‍ പറഞ്ഞു.

സിപിഎമ്മും പൊലീസും ചേര്‍ന്നുള്ള വ്യക്തമായ ഗൂഢാലോചനയുടെ അടിസ്ഥാനത്തിലാണ് രാഹുലിനെ അറസ്റ്റ് ചെയ്തത്. നവകേരള സദസിനെതിരെ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ചെടിച്ചട്ടിയും ഇരുമ്പുവടിയും കൊണ്ട് അക്രമിച്ച ഡിവൈഎഫ്‌ഐ -സിപിഎം ക്രിമിനലുകളും കുറുവടി ഉപയോഗിച്ച് പ്രവര്‍ത്തകരെ മര്‍ദ്ദിച്ച മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥരും കെപിസിസി ഭാരവാഹിയുടെ വീടാക്രമിച്ച ക്രിമിനലുകളും സ്വതന്ത്രരായി നടക്കുമ്പോഴാണ് രാഹുല്‍ മാങ്കൂട്ടത്തെ അറസ്റ്റ് ചെയ്തത്. വിമര്‍ശിക്കുന്നവരെ നിശബ്ദമാക്കാമെന്നാണ് ഈ ഫാസിസ്റ്റ് ഭരണാധികാരി കരുതുന്നതെന്നും സുധാകരന്‍ ചൂണ്ടിക്കാട്ടി.

വീടുകയറിയുള്ള അറസ്റ്റ് ഭരണകൂട ഭീകരതയാണിതെന്ന് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. സമരങ്ങളെ ഇങ്ങനെയാണോ മുന്‍പുള്ള ഭരണകൂടങ്ങള്‍ നേരിട്ടിട്ടുള്ളതെന്നും അദേഹം ചോദിച്ചു. കേട്ടുകേള്‍വിയില്ലാത്ത നിലയിലാണ് പൊലീസിന്റെ നടപടി ഉണ്ടായത്. ഒരിക്കലും നടക്കാന്‍ പാടില്ലാത്ത നടപടിയാണ് ഉണ്ടായതെന്നും ചെന്നിത്തല പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.