ദക്ഷിണ കൊറിയന്‍ വിഭവങ്ങളില്‍ നിന്ന് പട്ടിയിറച്ചി ഔട്ട്; ബില്ല് പാസാക്കി പാര്‍ലമെന്റ്: ഇനി പട്ടിയിറച്ചി അകത്താക്കിയാല്‍ 'അകത്താകും'

ദക്ഷിണ കൊറിയന്‍ വിഭവങ്ങളില്‍ നിന്ന് പട്ടിയിറച്ചി ഔട്ട്; ബില്ല് പാസാക്കി പാര്‍ലമെന്റ്: ഇനി പട്ടിയിറച്ചി അകത്താക്കിയാല്‍ 'അകത്താകും'

സോള്‍: പട്ടിയിറച്ചി നിരോധിക്കുന്ന ബില്‍ ദക്ഷിണ കൊറിയന്‍ പാര്‍ലമെന്റ് പാസാക്കി. നൂറ്റാണ്ടുകളായി ദക്ഷിണ കൊറിയക്കാരുടെ ഭക്ഷണ ശീലമാണ് ഇതോടെ മാറുന്നത്. മൃഗങ്ങളുടെ അവകാശങ്ങളെക്കുറിച്ചുള്ള ആശങ്കയെത്തുടര്‍ന്നാണ് തീരുമാനം.

പാര്‍ലമെന്റ് ഏകകണ്ഠമായാണ് ബില്‍ പാസാക്കിയത്. തിങ്കളാഴ്ച ഉഭയകക്ഷി കര്‍ഷക സമിതി അംഗീകരിച്ചതിന് ശേഷം നടന്ന സിംഗിള്‍ ചേംബര്‍ പാര്‍ലമെന്റിലെ വോട്ടെടുപ്പില്‍ മൊത്തത്തില്‍ 208 വോട്ടുകളില്‍ രണ്ട് പേര്‍ മാത്രമാണ് വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നത്.

നായ്ക്കളെ അവയുടെ മാംസത്തിനായി വളര്‍ത്തുന്നതും വില്‍ക്കുന്നതും കശാപ്പ് ചെയ്യുന്നതും നിരോധിക്കുന്ന നിയമ നിര്‍മ്മാണം കാബിനറ്റ് കൗണ്‍സില്‍ അംഗീകരിക്കുകയും പ്രസിഡന്റ് യൂന്‍ സുക്യോള്‍ ഒപ്പുവെക്കുകയും ചെയ്തു കഴിഞ്ഞാല്‍ നടപടികള്‍ പ്രാബല്യത്തില്‍ വരും.

മാംസം ഉല്‍പാദിപ്പിക്കുന്നതിനായി നായ്ക്കളെ വളര്‍ത്തുന്നതും കശാപ്പ് ചെയ്യുന്നതും മൂന്ന് വര്‍ഷം വരെ തടവോ 30 മില്യണ്‍ വോണ്‍ 22,800 യുഎസ് ഡോളര്‍ പിഴയും ലഭിക്കും.

വേനല്‍ക്കാലത്ത് ശാരീരിക കരുത്ത് വര്‍ധിപ്പിക്കാനായാണ് നായകളുടെ മാംസം കൊറിയക്കാര്‍ പണ്ടു മുതലേ ഉപയോഗിച്ചിരുന്നത്. കാലക്രമേണ ഈ ഭക്ഷണരീതി കുറഞ്ഞു. പ്രായമായവരാണ് പട്ടി മാംസം ഇപ്പോഴും കഴിക്കുന്നത്. കഴുത്തില്‍ കയറിട്ട് തൂക്കിയും വൈദ്യുതാഘാതമേല്‍പ്പിച്ചുമാണ് പട്ടികളെ കൊല്ലുന്നത്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.