ഗാന്ധിനഗര്‍: ഗുജറാത്തില്‍ രണ്ട് ലക്ഷം കോടി രൂപയുടെ പദ്ധതിയുമായി അദാനി. ബഹിരാകാശത്ത് നിന്ന് നോക്കിയാല്‍ കാണാന്‍ കഴിയുന്ന ഗ്രീന്‍ എനര്‍ജി പാര്‍ക്ക് നിര്‍മിക്കാനാണ് അദാനി ഗ്രൂപ്പ് ലക്ഷ്യമിടുന്നത്. വൈബ്രന്റ് ഗുജറാത്ത് ഗ്ലോബല്‍ ഉച്ചകോടിയുടെ പത്താം പതിപ്പിനെ അഭിസംബോധന ചെയ്തുകൊണ്ടാണ് അദാനി ഇക്കാര്യം പറഞ്ഞത്.
പദ്ധതി സാദ്ധ്യമായാല്‍ സംസ്ഥാനത്ത് ഒരു ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നും അദേഹം കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ ഗ്ലോബല്‍ ഉച്ചകോടിയില്‍ വാഗ്ദാനം ചെയ്ത 55,000 കോടിയില്‍ അദാനി ഗ്രൂപ്പ് ഇതിനകം 50,000 കോടി ചെലവഴിച്ചതായും അദാനി അറിയിച്ചു. 30 ജിഗാവാട്ട് ശേഷിയുള്ള 25 ചതുരശ്ര കിലോമീറ്ററില്‍ ഒരു ഗ്രീന്‍ എനര്‍ജി പാര്‍ക്ക് നിര്‍മിക്കാനാണ് ഉദേശിക്കുന്നത്.
2014 മുതല്‍ ജിഡിപിയില്‍ ഇന്ത്യ 185 ശതമാനം വളര്‍ച്ചയും പ്രതിശീര്‍ഷ വരുമാനത്തില്‍ 165 ശതമാനം വളര്‍ച്ചയും കൈവരിച്ചു. ഇത് ജിയോപൊളിറ്റിക്കല്‍, പാന്‍ഡെമിക് സംബന്ധമായ വെല്ലുവിളികള്‍ കണക്കിലെടുക്കുമ്പേള്‍ സമാനതകളില്ലാത്തതാണെന്ന് അദാനി പറഞ്ഞു. അദാനിയെ കുടാതെ ഇന്ത്യയിലെ പ്രമുഖ വ്യവസായ ഗ്രൂപ്പായ റിലയന്‍സ് ഇന്‍ഡസ്ട്രീസും ഗുജറാത്തില്‍ നിക്ഷേപ പദ്ധതികള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ത്യയിലെ ആദ്യത്തെ കാര്‍ബണ്‍ ഫൈബര്‍ ഫെസിലിറ്റി ഗുജറാത്തിലെ ഹാസിറയില്‍ സ്ഥാപിക്കുമെന്ന് മുകേഷ് അംബാനി ഉച്ചകോടിയില്‍ പറഞ്ഞു.
കഴിഞ്ഞ പത്ത് വര്‍ഷത്തിനുള്ളില്‍ ഇന്ത്യയില്‍ ഉടനീളം 12 ലക്ഷം കോടിയുടെ നിക്ഷേപം റിലയന്‍സ് നടത്തിയിട്ടുണ്ട്. ഇതില്‍ മൂന്നിലൊന്ന് നിക്ഷേപം ഗുജറാത്തിലാണ് നടത്തിയതെന്ന് റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ മുകേഷ് അംബാനി പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.