ന്യൂയോര്‍ക്ക്: ഏറ്റവും ഗുണനിലവാരമുള്ള ബീഫ് ഉത്പാദിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ബീഫ് ബിസിനസിലേക്ക് ചുവടുവച്ച് ഫേസ്ബുക്ക്, വാട്ട്സ്ആപ്, ഇന്‍സ്റ്റാഗ്രാം ഉള്‍പ്പെടുന്ന മെറ്റ കമ്പനിയുടെ തലവന്‍ മാര്‍ക്ക് സക്കര്‍ബര്‍ഗ്. അമേരിക്കയിലെ കവായിയിലെ കൊയോലൗ റാഞ്ചില്‍ ആണ് അദ്ദേഹം തന്റെ പുതിയ ബിസിനസിന് തുടക്കം കുറിച്ചിരിക്കുന്നത്. ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെ മാര്‍ക്ക് സക്കര്‍ബര്‍ഗ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്.
'ലോകത്തിലെ ഏറ്റവും ഗുണനിലവാരമുള്ള ഗോമാംസം ഉത്പാദിപ്പിക്കുക എന്നതാണ് എന്റെ ലക്ഷ്യം. വാഗ്യു, ആംഗസ് എന്നീ ഇനങ്ങളില്‍ പെട്ട കന്നുകാലികളെയാണ് ഫാമില്‍ വളര്‍ത്തുന്നത്. അവര്‍ വിറ്റാമിനുകള്‍, ധാതുക്കള്‍, നാരുകള്‍, ആന്റിഓക്സിഡന്റുകള്‍ എന്നിവയടങ്ങിയ മക്കാഡമിയ പഴവും ഡ്രൈ ഫ്രൂട്ട്സും കഴിച്ചും ഇവിടെ ഉല്‍പാദിപ്പിക്കുന്ന ബിയര്‍ കുടിച്ചും വളരും' - അദ്ദേഹം പോസ്റ്റില്‍ കുറിച്ചു. ബീഫ് കഴിക്കുന്ന ചിത്രം പങ്കുവെച്ച് എഴുതിയ കുറിപ്പിലാണ് സക്കര്‍ബര്‍ഗ് ഇക്കാര്യം അറിയിച്ചത്. ഓരോ പശുവിനും ഓരോ വര്‍ഷവും ഏകദേശം 2,000-4,500 കിലോഗ്രാം ഭക്ഷണം നല്‍കും
ഫാമിലെ കന്നുകാലികള്‍ക്കുള്ള ഭക്ഷണം അവിടെ തന്നെ വിളയിച്ചെടുക്കുകയാണ്. മക്കാഡമിയ ഇതോടകം ഏക്കര്‍ കണക്കിന് ഭൂമിയില്‍ കൃഷി ആരംഭിച്ചു. സക്കര്‍ബര്‍ഗിന്റെ ഫാമിനെ കുറിച്ചുള്ള വിവരങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയായതോടെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് രംഗത്തെത്തുന്നത്.
ഇതില്‍ ഒരാള്‍ അദ്ദേഹത്തോട് കന്നുകാലികള്‍ക്ക് ബിയര്‍ കൊടുക്കുന്നത് എന്തിനാണെന്നും ചോദിച്ചു. ഇതിനു മറുപടിയായി, ബിയര്‍ കൊടുക്കുന്നത് വഴി കന്നുകാലികള്‍ക്ക് കൂടുതല്‍ വിശപ്പുണ്ടാവുകയും അവ ധാരാളം ഭക്ഷണം കഴിക്കുകയും ചെയ്യുമെന്ന് സക്കര്‍ബര്‍ഗ് പറഞ്ഞു.
മെറ്റ തലവന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ കമന്റുമായെത്തുന്ന നിരവധി മലയാളികളും ഉണ്ട്. ബീഫിനൊപ്പം പൊറോട്ട കൂടി നല്‍കാമോ എന്ന് ചോദിക്കുന്നവരും ധൈര്യമുണ്ടെങ്കില്‍ യുപിയില്‍ പോയി ബിസിനസ് തുടങ്ങൂ എന്ന് നിര്‍ദ്ദേശിക്കുന്നവരും ധാരാളമുണ്ട്. കന്നുകാലികള്‍ക്ക് കൊടുക്കുന്ന ബിയര്‍ കേരളത്തിലെത്തിക്കാന്‍ സാധ്യതയുണ്ടോ എന്ന് ചോദിക്കുന്നവരെയും കമന്റ് ബോക്സില്‍ കാണാം.
സക്കര്‍ബര്‍ഗ് ബീഫ് സംരംഭം പ്രഖ്യാപിച്ചതിന് പിന്നാലെ അദ്ദേഹത്തിനെതിരെ സസ്യാഹാരികളും പ്രതിഷേധവുമായി എത്തി. ഒരു വശത്ത് തന്റെ കന്നുകാലികളെ പരിപാലിക്കുമെന്ന് അദ്ദേഹം അവകാശപ്പെടുന്നുണ്ടെങ്കിലും ആത്യന്തികമായ അവയെ തീന്‍മേശയില്‍ ഭക്ഷണമാക്കാനാണ് ഉദ്ദേശം എന്ന് ഇവര്‍ ആരോപിക്കുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.