വെല്ലിംഗ്ടൺ: ന്യൂസിലൻഡിന്റെ മുൻ പ്രധാന മന്ത്രി ജസീന്ത ആർഡേൺ വിവാഹിതയായി. തന്റെ ദീർഘകാല പങ്കാളിയായ ക്ലാർക്ക് ഗെയ്‌ഫോർഡിനെ തന്നെയാണ് ജസീന്ത വിവാഹം ചെയ്തത്. ന്യൂസിലാന്റിലെ നോർത്ത് ഐലൻഡിന്റിലുള്ള ക്രാഗി റേഞ്ച് വൈനറിയിലെ ഹോക്ക്സ് ബേയിലാണ് വിവാഹം നടന്നത്. ന്യൂസിലാൻഡ് പ്രധാന മന്ത്രി ക്രിസ് ഹിപ്കിൻസ്, നിലവിലെ പ്രതിപക്ഷ നേതാവ് ഹെറാൾഡ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു .
43 കാരിയായ ആർഡേണും 47 കാരനായ ഗെയ്‌ഫോർഡും 2019 മെയ് മാസത്തിൽ വിവാഹ നിശ്ചയം നടത്തിയിരുന്നു. 2022 ന്റെ തുടക്കത്തിൽ വിവാഹിതരാകാൻ ഉദ്ദേശിച്ചിരുന്നെങ്കിലും കോവിഡ് മഹാമാരിയെ തുടർന്ന് വിവാഹം മാറ്റി വയ്ക്കുകയായിരുന്നു. 37ാം വയസിൽ ന്യുസീലാൻഡിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാന മന്ത്രിയായി ജസീന്ത ചുമതലയേൽക്കുന്നത് 2017ലാണ്. തൊട്ടു പിന്നാലെ അമ്മയാകാൻ പോകുന്നെന്ന വാർത്ത പങ്കുവച്ചു.
ബേനസീർ ഭൂട്ടോയ്ക്ക് ശേഷം അധികാരത്തിലിരിക്കെ അമ്മയാകുന്ന രണ്ടാമത്തെ പ്രധാന മന്ത്രിയായിരുന്നു അവർ. കോവിഡ് കാലത്ത് ജസീന്ത ന്യൂസിലാൻഡിൽ കൈകൊണ്ട നടപടികൾ ലോകം വാഴ്ത്തി പാടി. മാസങ്ങൾക്കകം ന്യുസീലാൻഡിനെ സീറോ കോവിഡ് സ്റ്റാറ്റാസിലെത്തിക്കാനും ജസീന്തക്കായിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.