തിരുവനന്തപുരം: സംസ്ഥാനത്തോട് കേന്ദ്ര സർക്കാർ കാണിക്കുന്ന അവഗണന സംബന്ധിച്ച കാര്യങ്ങൾ പ്രതിപക്ഷവുമായി മുഖ്യമന്ത്രി പിണറായി വിജയൻ ചെയ്യും. പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ, പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി എന്നിവരുമായി തിങ്കളാഴ്ച രാവിലെ 10നാണ് ചർച്ച. കേന്ദ്രസർക്കാർ കേരളത്തോട് കാണിക്കുന്ന അവഗണനയും തെറ്റായ സമീപനങ്ങളും എല്ലാ പരിധിയും ലംഘിച്ച് തുടരുന്ന സാഹചര്യം ചർച്ചയിൽ വിലയിരുത്തും.
കേന്ദ്രത്തിന്റെ അവഗണന സംബന്ധിച്ച കാര്യങ്ങൾ നവകേരള സദസിലടക്കം മുഖ്യമന്ത്രിയും മന്ത്രിമാരും വിശദീകരിച്ചിരുന്നു. കേന്ദ്ര വിഹിതവും കടമെടുപ്പ് പരിധിയും വെട്ടിച്ചുരുക്കുന്നതും ബഡ്ജറ്റിന് പുറത്ത് കിഫ്ബി വഴിയുള്ള കടമെടുപ്പ് സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധിയിൽ ഉൾപ്പെടുത്തുന്നതും അടക്കമുള്ള കാര്യങ്ങൾ സർക്കാരും സി.പി.എമ്മും പലതവണ ഉന്നയിച്ചിരുന്നു.
എന്നാൽ സാമ്പത്തിക സ്ഥിതി മോശമായതിന് കേന്ദ്രസർക്കാരിനെ മാതം പഴിച്ചിട്ട് കാര്യമില്ലെന്നും സംസ്ഥാനം പിരിച്ചെടുക്കേണ്ട നികുതി കൃത്യമായി പിരിച്ചെടുക്കുകയും ചെലവ് ചുരുക്കുകയും വേണമെന്ന നിർദേശമാണ് പ്രതിപക്ഷം മുന്നോട്ടുവച്ചിരിക്കുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.