ദുബായ് : എമിറേറ്റിന്റെ മികവിന്റെയും പുരോഗതിയുടെയും പ്രതീകമായ ഫ്രയ്മിലെ വാർത്താ സമ്മേളനത്തിൽ പങ്കെടുക്കാനെത്തിയ മാധ്യമ പ്രവർത്തകരെയും ആസ്വാദകരെയും തന്റെ ആലാപനം കൊണ്ടും ലാളിത്യം കൊണ്ടും കൈയ്യിലെടുത്ത് തെന്നിന്ത്യയുടെ സംഗീത വിസ്മയം അനിരുദ്ധ്. തന്റെ ആദ്യ ഗാനമായ വൈ ദിസ് കൊലവെരി പാക്കിസ്ഥാനിൽ നിന്നുള്ള മാധ്യമ പ്രവർത്തകനൊപ്പം പാടിയ അനിരുദ്ധ് ബോളിവുഡ് ആരാധർക്കായി ഹിന്ദി ഗാനവും ആലപിച്ചു.
ഇത്രയുമായപ്പോൾ മലയാള ഗാനം വേണമെന്നായി കേരളത്തിൽ നിന്നുള്ള മാധ്യമപ്രവർത്തകർ.നിരാശപ്പെടുത്താതെ പ്രേമം സിനിമയിലെ പിസ്ത സോങ്ങ് പാടി കൈയടി നേടി. സമൂഹ മാധ്യമങ്ങൾ പ്രബലമായ ഇക്കാലത്ത് തന്നെപ്പോലുള്ളവർക്ക് വേഗത്തിൽ അംഗീകാരവും പ്രശസ്‌തിയും  ലഭിക്കുന്നെണ്ടെന്നും ഇതൊന്നും ഇല്ലാതിരുന്ന കാലഘട്ടത്തിൽ മികച്ച സൃഷ്‌ടികൾ ഒരുക്കി ജനഹൃദയങ്ങളിൽ ഇടം നേടിയ മഹാന്മാരായ മുൻഗാമികളെ ആദരിക്കുന്നുവെന്നും അനിരുദ്ധ് പറഞ്ഞു.
ലൈവ് ഷോ എപ്പോഴും ആവേശകരമാണെന്നും ഷോയുടെ അവസാന ഘട്ടത്തിൽ ശാരീരികമായി തളർന്ന് പോകുമ്പോൾ ആസ്വാദകരുടെ ഊർജമാണ് തന്റെ ഊർജമായി മാറുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ദുബായ് ഫ്രയിമിന് പുറത്ത് മണിക്കൂറുകളോളം കാത്തുനിന്ന ആരാധകരെ അഭിവാദ്യം ചെയ്ത ശേഷമാണ് ജവാൻ സിനിമയുടെ സംഗീതകാരൻ മടങ്ങിയത്.
 
                        വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ്  ചാനലിൽ  അംഗമാകൂ  📲 
                            
                                https://whatsapp.com/channel/0029VaAscUeA89MdGiBAUc26
                            
                        
                     
                    ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.