ചൈന അനുകൂലിയായ മാലദ്വീപ് പ്രസിഡന്റിന് തിരിച്ചടി: മേയര്‍ തിരഞ്ഞെടുപ്പില്‍ ഇന്ത്യന്‍ അനുകൂല പാര്‍ട്ടിക്ക് വന്‍ വിജയം

ചൈന അനുകൂലിയായ മാലദ്വീപ് പ്രസിഡന്റിന് തിരിച്ചടി:  മേയര്‍ തിരഞ്ഞെടുപ്പില്‍ ഇന്ത്യന്‍ അനുകൂല പാര്‍ട്ടിക്ക് വന്‍ വിജയം

മാലെ: ഇന്ത്യയെക്കാള്‍ ചൈനയെ അനുകൂലിക്കുന്ന മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസുവിന് ചൈനാ സന്ദര്‍ശനത്തിന് പിന്നാലെ തിരിച്ചടിയായി തലസ്ഥാനമായ മാലെയിലെ മേയര്‍ തിരഞ്ഞെടുപ്പില്‍ ഇന്ത്യ അനുകൂല പ്രതിപക്ഷ പാര്‍ട്ടിയായ മാലദ്വീപ് ഡെമോക്രാറ്റിക് പാര്‍ട്ടി (എംഡിപി) ഉജ്ജ്വല വിജയം നേടി.

എംഡിപിയുടെ ആദം അസീം, മുയിസുവിന്റെ പീപ്പിള്‍സ് നാഷണല്‍ കോണ്‍ഗ്രസിന്റെ (പിഎന്‍സി) ഐഷത്ത് അസീമ ഷക്കൂറിനെ വന്‍ മാര്‍ജിനിലാണ് പരാജയപ്പെടുത്തിയത്. പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനായി കഴിഞ്ഞ വര്‍ഷം സ്ഥാനമൊഴിഞ്ഞ മുയിസുവിന് പകരമാണ് എതിര്‍ പാര്‍ട്ടിയിലെ ആദം അസിം എത്തുന്നത്.

ആദമിന്റെ വിജയത്തെ ഭവന്‍ വിജയമെന്നാണ് മാലദ്വീപ് മാധ്യമങ്ങള്‍ വിശേഷിപ്പിച്ചത്. വന്‍ ഭൂരിപക്ഷത്തിലാണ് അസിം വിജയിച്ചതെന്നും മാലദ്വീപ് മാധ്യമങ്ങള്‍ വ്യക്തമാക്കുന്നു. 41 ബാലറ്റ് പെട്ടികള്‍ എണ്ണിക്കഴിഞ്ഞപ്പോള്‍ അസിമിന് 5,303 വോട്ടുകള്‍ ലഭിച്ചു. എതിര്‍ സ്ഥാനാര്‍ത്ഥി അസിമ ഷക്കൂറിന് 3,301 വോട്ടുകള്‍ മാത്രമാണ് ലഭിച്ചത്.

കഴിഞ്ഞ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മുയിസുവിനോട് പരാജയപ്പെട്ട ഇന്ത്യന്‍ അനുകൂല മുന്‍ പ്രസിഡന്റ് മുഹമ്മദ് സോലിഹാണ് എംഡിപിയെ നയിക്കുന്നത്. മേയര്‍ തിരഞ്ഞെടുപ്പില്‍ അസിം വിജയിച്ചതോടെ എംഡിപിയുടെ രാഷ്ട്രീയ മുന്നേറ്റത്തിന് വഴി തെളിഞ്ഞിരിക്കുകയാണ്.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.