മസ്കറ്റ്: ഒമാൻ പൗരൻമാർക്ക് വിസയില്ലാതെ സഞ്ചരിക്കാവുന്ന രാജ്യങ്ങളുടെ എണ്ണം ഉയർന്നു. 90 രാജ്യങ്ങളിലേക്ക് വിസയില്ലാതെയോ ഓൺ അറൈവൽ വിസയിൽ ഒമാനിൽ ഉള്ളവർക്ക് യാത്ര ചെയ്യാം. 2024ലെ ഹെൻലി പാസ്‌പോർട്ട് സൂചിക പുറത്തുവിട്ട കണക്കുകൾ പരിശോധിക്കുമ്പോൾ ആണ് ഇക്കാര്യം വ്യക്തമാകുന്നത്. 90 രാജ്യങ്ങളിലേക്ക് വിസയില്ലാതെ യാത്ര ചെയ്യാമെന്നാണ് പട്ടികയിൽ നിന്നുള്ള കണക്കുകൾ വ്യക്തമാക്കുന്നത്.
ആഗോളതലത്തിലുള്ള പട്ടികയിൽ 60 റാങ്ക് ആണ് ഒമാൻ സ്വന്തമാക്കിയിരിക്കുന്നത്. ഹെൻലി ഓപൺനെസ് സൂചികയിൽ ഒമാൻ 36 സ്ഥാനത്താണ് ഉള്ളത്. 105 രാജ്യക്കാർക്ക് വിസയുമായി രാജ്യത്തേക്ക് പ്രവേശിക്കാൻ അനുവദിക്കും.
ബംഗ്ലാദേശ്,ബോസ്നിയ, അസർബൈജാൻ,ഇന്തോനേഷ്യ, ഈജിപ്ത്, ജോർജിയ, ഹെർസഗോവിന, ലബനൻ,എത്യോപ്യ, കിർഗിസ്താൻ, നേപ്പാൾ,ന്യൂസിലൻഡ്, കെനിയ, അർമേനിയ, ഫിലിപ്പീൻസ്, ശ്രീലങ്ക, തായ്‌ലൻഡ്, സിംഗപ്പൂർ, മാലദ്വീപ്, പാകിസ്ഥാൻ, തുർക്കി എന്നിവയാണ് ഒമാനികൾക്ക് വിസയില്ലാതെ യാത്ര ചെയ്യാൻ സാധിക്കുന്ന ചില രാജ്യങ്ങൾ.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.