പോങ്യാങ്: ഉത്തര, ദക്ഷിണ കൊറിയകള്‍ തമ്മിലുള്ള സംഘര്‍ഷം രൂക്ഷമാകുന്നു എന്ന വാര്‍ത്തകള്‍ വരുന്നതിനിടെ ഇത് സ്ഥിരീകരിക്കുന്ന തരത്തില്‍ ഉത്തര കൊറിയ തങ്ങളുടെ അതിര്‍ത്തിയിലുള്ള പോങ്യാങ് റേഡിയോ സ്റ്റേഷന്‍ അടച്ചുപൂട്ടി. കിം ജോങ് ഉന്നാണ് റോഡിയോ നിലയം താല്‍ക്കാലികമായി പൂട്ടാന്‍ ഉത്തരവിട്ടത്.
തങ്ങളുടെ പ്രവര്‍ത്തകര്‍ക്ക് ഉത്തര കൊറിയ ഈ റേഡിയോ സ്റ്റേഷനിലൂടെ രഹസ്യ സന്ദേശങ്ങള്‍ കൈമാറുന്നുവെന്ന് നേരത്തേ ആരോപണം ഉയര്‍ന്നിരുന്നു. വോയ്‌സ് ഓഫ് കൊറിയ എന്നും അറിയപ്പെടുന്ന റേഡിയോ പോങ്യാങ് വിനോദ ഉള്ളടക്കത്തിന് പേരു കേട്ട റേഡിയോ സ്റ്റേഷനാണ്.
ഈ റേഡിയോ സ്റ്റേഷനില്‍ നിന്നും പ്രക്ഷേപണം ചെയ്യുന്ന നമ്പര്‍ സീകന്‍സുകള്‍ ഉത്തര കൊറിയന്‍ ഏജന്റുമാര്‍ക്കുള്ള എന്‍കോഡ് ചെയ്ത സന്ദേശങ്ങളാണെന്നായിരുന്നു ദക്ഷിണ കൊറിയയുടെ ആരോപണം. റേഡിയോ സ്റ്റേഷന്‍ അടച്ച് പൂട്ടുന്നതിന്റെ ഭാഗമായി റേഡിയോ സ്റ്റേഷന്റെ വെബ്‌സൈറ്റ് നീക്കം ചെയ്തതായി യോന്‍ഹാപ്പ് ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
ഉത്തര കൊറിയയുടെ റേഡിയോയും ടെലിവിഷനും കര്‍ശനമായ സര്‍ക്കാര്‍ നിയന്ത്രണത്തിലാണ്. ഇതിലൂടെ പ്രധാനമായും കിം ജോങ് ഉന്നിനെ അഭിനന്ദിക്കുന്ന പരിപാടികളാണ് പ്രക്ഷേപണം ചെയ്യുന്നത്. അതേ സമയം വിദേശ ചാനലുകള്‍ക്ക് രാജ്യത്ത് പ്രക്ഷേപണാനുമതിയില്ല. റേഡിയോ നിലയം അടച്ചു പൂട്ടിയ കിമ്മിന്റെ നടപടി ഗൗരവത്തോടെയാണ് ദക്ഷിണ കൊറിയ വീക്ഷിക്കുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.