കോവിഡ് വാക്സിന്‍ കുത്തിവയ്പ് കുറവ്; കേരളത്തെ അതൃപ്തി അറിയിച്ച് കേന്ദ്രം

കോവിഡ് വാക്സിന്‍ കുത്തിവയ്പ് കുറവ്;  കേരളത്തെ അതൃപ്തി അറിയിച്ച് കേന്ദ്രം

ന്യൂഡല്‍ഹി: കേരളത്തില്‍ പ്രതിദിനം അയ്യായിരത്തിലധികം കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുമ്പോഴും സംസ്ഥാനത്ത് കോവിഡ് വാക്സിന്‍ കുത്തിവയ്പ് കുറയുന്നതില്‍ കേന്ദ്ര സര്‍ക്കാരിന് അതൃപ്തി.

സംസ്ഥാനത്ത് വാക്സിന്‍ കുത്തിവയ്പെടുത്തവരുടെ എണ്ണം ഇരുപത്തഞ്ച് ശതമാനത്തില്‍ താഴെയാണ്. വാക്സിനിലുള്ള സംശയം മൂലമാണ് ആളുകള്‍ കുത്തിവയ്പെടുക്കാന്‍ മടിക്കുന്നതെന്നാണ് സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന വിശദീകരണം. വാക്സിനിലുള്ള വിശ്വാസം കൂട്ടാന്‍ കൂടുതല്‍ ആരോഗ്യപ്രവര്‍ത്തകരെ രംഗത്തിറക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം നല്‍കി.

തമിഴ്നാട്, പഞ്ചാബ്, ഛത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളിലും വാക്സിന്‍ കുത്തിവയ്ക്കുന്നവരുടെ എണ്ണത്തില്‍ കുറവുണ്ട്. കേരളത്തില്‍ ഇന്നലെ 7891 ആരോഗ്യ പ്രവര്‍ത്തകരാണ് വാക്‌സിന്‍ സ്വീകരിച്ചത്. സംസ്ഥാനത്ത് 127 കേന്ദ്രങ്ങളിലായി 11,851 പേര്‍ക്കായിരുന്നു കഴിഞ്ഞദിവസം വാക്‌സിനേഷന്‍ നല്‍കാന്‍ ലക്ഷ്യമിട്ടിരുന്നത്. ഇതില്‍ 66.59 ശതമാനം പേര്‍ മാത്രമാണ് കുത്തിവയ്‌പെടുത്തത്.

കോഴിക്കോട് ജില്ലയില്‍ 11 കേന്ദ്രങ്ങളിലും എറണാകുളം ജില്ലയില്‍ എട്ട് കേന്ദ്രങ്ങളിലും ബാക്കിയുള്ള ജില്ലകളില്‍ ഒമ്പത് കേന്ദ്രങ്ങളില്‍ വീതവുമാണ് വാക്‌സിനേഷന്‍ നടന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.